- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃത നിർമ്മാണങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി ലക്ഷദ്വീപ് ഭരണകൂടം; മറുപടി ഏഴ് ദിവസത്തിനകം നൽകാനും നിർദ്ദേശം; പുതുതായി നോട്ടിസ് നൽകിയത് കൽപ്പേനിയിൽ
കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ ഭൂമി കൈയേറി അനധികൃത നിർമ്മാണം നടത്തിയ കെട്ടിട ഉടമൾക്ക് ദ്വീപ് ഭരണകൂടം നോട്ടീസ് നൽകി. 7 ദിവസത്തിനുള്ളിൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുകയും രേഖകൾ ഹാജരാക്കുകയും വേണം. മറുപടി തൃപ്തികരമല്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്നാണ് മുന്നറിയിപ്പ്.
കൽപേനിയിലാണ് പുതുതായി നോട്ടീസ് നൽകിയത്. നേരത്തെ കവരത്തി, ബംഗാരം, ചെറിയം, സുഹൈലി ദ്വീപുകളിലും സമാനമായ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കടൽതീരത്ത് നിന്ന് 20 മീറ്റർ പരിധിയിലുള്ള വീടുകൾ പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് അഡ്‌മിനിസ്‌ട്രേഷൻ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കവരത്തിയിലെ 80 ഭൂവുടമകൾക്ക് നൽകിയ നോട്ടീസാണ് പ്രതിഷേധങ്ങൾക്ക് ഒടുവിൽ റദ്ദാക്കിയത്. നിർമ്മാണങ്ങൾ അനധികൃതമാണെന്ന് ആരോപിച്ച് കഴിഞ്ഞ ജൂൺ 25നായിരുന്നു തീരദേശത്ത് താമസിക്കുന്ന വീട്ടുകാർക്ക് നോട്ടീസ് നൽകിയത്.
നോട്ടീസ് റദ്ദാക്കി കൊണ്ട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസർ എൻ ജമാലുദ്ദീനാണ് ഉത്തരവിറക്കിയത്. നോട്ടീസ് ചോദ്യം ചെയ്ത് ദ്വീപ് നിവാസികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയിൽ നാലാഴ്‌ച്ചയ്ക്കകം വിശദീകരണം നൽകാൻ ലക്ഷദ്വീപ് ഭരണകൂടത്തോട് നിർദേശിച്ച കോടതി അതുവരെ നടപടികളൊന്നും സ്വീകരിക്കരുതെന്ന് ഉത്തരവിടുകയും ചെയ്തു. ഇതിനിടയിലാണ് 80 പേർക്ക് നൽകിയ നോട്ടീസ് ദ്വീപ് ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ