- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാർ ജീവനക്കാർക്ക് സൈക്കിൾ നിർബന്ധമാക്കി ലക്ഷദ്വീപ്; തീരുമാനം അന്തരീക്ഷ മലിനീകരണം തടയാൻ!
കവരത്തി: ഇനി മുതൽ എല്ലാ ബുധനാഴ്ചയും ലക്ഷദ്വീപിൽ സർക്കാർ ജീവനക്കാർ സൈക്കിളിൽ എത്തണമെന്ന് നിർദ്ദേശം. അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് പുതിയ തീരുമാനത്തിന് പിന്നിലെ ലക്ഷ്യം.
അംഗപരിമിതരെയും ഗുരുതര രോഗബാധിതരെയും പുതിയ ഉത്തരവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് മുതലാണ് ഉത്തരവ് പ്രാവർത്തികമായത്. ആദ്യദിനം തന്നെ ഉദ്യോഗസ്ഥരിൽ നിന്നും നല്ല പിന്തുണ കിട്ടിയതായി ദ്വീപ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
Next Story