- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപൂർവം പേർ മാത്രമാണു ഓൺസ്ക്രീനിലും ഓഫ്സ്ക്രീനിലും ഒരേ പോലെ അദ്ഭുതപ്പെടുത്തിയിട്ടുള്ളത്; സൂപ്പർസ്റ്റാർ എങ്ങനെയാകണം എന്നതിന് ഉദാഹരണമാണ് മോഹൻലാൽ; പ്രശംസയുമായി നടി ല
ഹൈദരാബാദ്: മോഹൻലാലിനെ പ്രശംസിച്ച് നടി ലക്ഷ്മി മഞ്ചു എഴുതിയ വാക്കുകളാണ് ആരാധകരുടെ ഇടയിൽ വൈറൽ. ഓൺസ്ക്രീനിലും ഓഫ്സ്ക്രീനിലും തന്നെ ഒരേ പോലെ അദ്ഭുതപ്പെടുത്തിയ വ്യക്തിയാണ് മോഹൻലാലെന്ന് ലക്ഷ്മി മഞ്ചു പറയുന്നു. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലക്ഷ്മി ഇങ്ങനെ പറഞ്ഞത്.
ലക്ഷ്മിയുടെ വാക്കുകൾ: വളരെ അപൂർവം പേർ മാത്രമാണു ഓൺസ്ക്രീനിലും ഓഫ്സ്ക്രീനിലും ഒരേ പോലെ അദ്ഭുതപ്പെടുത്തിയിട്ടുള്ളത്. അതിൽ ഒരാളാണ് ലാലേട്ടൻ. അദ്ദേഹവുമായുള്ള കഴിഞ്ഞ കൂടിക്കാഴ്ചകളിൽ നിന്ന് ഞാൻ പഠിച്ചത് വലിയ ജീവിത പാഠങ്ങളാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമയിൽ തുടരുന്ന അദ്ദേഹം കാട്ടുന്ന എളിമയും സർഗ്ഗാത്മകതയോടുള്ള ആവേശവും എടുത്ത് പറയേണ്ടതാണ്.
രുചിയോട്, വസ്ത്രങ്ങളോട്, നിങ്ങൾ കാണിക്കുന്ന പാഷൻ, നിങ്ങളുടെ പാട്ടിൽ നിറയുന്ന മാന്ത്രികത... നിങ്ങൾ തിരഞ്ഞെടുക്കുന്ന റോളുകൾ; എല്ലാം എന്റെ ജീവിതത്തിൽ പ്രചോദനങ്ങൾ ആവുന്നു. ഇപ്പോൾ നിങ്ങളോടൊപ്പം സമയം ചെലവഴിച്ച് കഴിയുമ്പോൾ, കൂടുതൽ മനസ്സിലാവുന്നു, ഒരു സൂപ്പർസ്റ്റാർ എങ്ങനെയാകണം എന്ന്, എളിമയുള്ള, കരുണയുള്ള ആളാവണം എന്ന്. ഒപ്പം രസിപ്പിക്കാനും അറിയണം എന്ന്. നിങ്ങളായി തുടരുന്നതിന് നന്ദി, വഴികാട്ടിയാവുന്നതിനും. കുടുംബത്തിലെ സുഹൃത്തായി തുടരുന്നതിന് നന്ദി.
ഹൈദരാബാദിൽ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിലാണ് മോഹൻലാൽ. ഷൂട്ടിനിടയിൽ കിട്ടിയ ഒഴിവുസമയത്തിനിടെ സുഹൃത്തും തെലുങ്ക് താരവുമായ മോഹൻ ബാബുവിന്റെ വസതിൽ അദ്ദേഹം വിരുന്നിനെത്തിയിരുന്നു. മീനയുമൊത്തുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരുന്നു. മോഹൻ ബാബുവിന്റെ മകളാണ് അവതാരക കൂടിയായ ലക്ഷ്മി മഞ്ചു .
മറുനാടന് മലയാളി ബ്യൂറോ