- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു കോടിയിലേറെ വിലയുള്ള ആസ്റ്റൺ മാർട്ടിൻ സ്വന്തമാക്കി ലക്ഷ്മി മഞ്ജു; ആസ്റ്റൺ മാർട്ടിൻ DB 11 മോഡൽ ഗാരേജിലെത്തിച്ച സന്തോഷം ട്വിറ്ററിലൂടെ പങ്കുവെച്ച് താരം
ലോകം കീഴടക്കിയ സന്തോഷത്തിലാണ് ലക്ഷ്മി മഞ്ജു. കഴിഞ്ഞ ദിവസം വീടിന്റെ ഗാരേജിലെത്തിച്ച ആസ്റ്റൺ മാർട്ടിൻ DB 11 മോഡലാണ് ലക്ഷ്മിയെ ആവേശത്തിലാക്കിയിരിക്കുന്നത്. നാല് കോടിയിലേറെ വിലയുള്ളതാണ് ഈ കാർ. DB 9 പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിൽ കരുത്ത് അൽപം കൂട്ടി ഈ വർഷം തുടക്കത്തിലാണ് പുതിയ ഉആ 11 ഇന്ത്യൻ മണ്ണിലെത്തിയത്. തെലുങ്ക് നടിയും അവതാരകയും നിർമ്മാതാവുമാണ് ലക്ഷ്മി മഞ്ചു. പുതിയ വാഹനത്തിനൊപ്പമുള്ള ചിത്രങ്ങൾ ട്വിറ്റ് ചെയ്താണ് ആസ്റ്റൺ മാർട്ടിൻ സ്വന്തമാക്കിയ വിവരം താരം ആരാധകരെ അറിയിച്ചത്. പൂർണമായും ബ്രിട്ടനിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന ആസ്റ്റൺ മാർട്ടൻ DB 11ന് 4.27 കോടി രൂപയാണ് ഇന്ത്യയിലെ വിപണി വില. DB 9 പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിൽ കരുത്ത് അൽപം കൂട്ടി ഈ വർഷം തുടക്കത്തിലാണ് പുതിയ ഉആ 11 ഇന്ത്യൻ മണ്ണിലെത്തിയത്. 5.2 ലിറ്റർ ടർബോചാർജ്ഡ് V 12 എൻജിനാണ് ബോണറ്റിനടിയിൽ. 600 ബിഎച്ച്പി പവറും 700 എൻഎം ടോർക്കുമേകും ഈ എൻജിൻ. മണിക്കൂറിൽ 322 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. 3.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന്
ലോകം കീഴടക്കിയ സന്തോഷത്തിലാണ് ലക്ഷ്മി മഞ്ജു. കഴിഞ്ഞ ദിവസം വീടിന്റെ ഗാരേജിലെത്തിച്ച ആസ്റ്റൺ മാർട്ടിൻ DB 11 മോഡലാണ് ലക്ഷ്മിയെ ആവേശത്തിലാക്കിയിരിക്കുന്നത്. നാല് കോടിയിലേറെ വിലയുള്ളതാണ് ഈ കാർ. DB 9 പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിൽ കരുത്ത് അൽപം കൂട്ടി ഈ വർഷം തുടക്കത്തിലാണ് പുതിയ ഉആ 11 ഇന്ത്യൻ മണ്ണിലെത്തിയത്.
തെലുങ്ക് നടിയും അവതാരകയും നിർമ്മാതാവുമാണ് ലക്ഷ്മി മഞ്ചു. പുതിയ വാഹനത്തിനൊപ്പമുള്ള ചിത്രങ്ങൾ ട്വിറ്റ് ചെയ്താണ് ആസ്റ്റൺ മാർട്ടിൻ സ്വന്തമാക്കിയ വിവരം താരം ആരാധകരെ അറിയിച്ചത്. പൂർണമായും ബ്രിട്ടനിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന ആസ്റ്റൺ മാർട്ടൻ DB 11ന് 4.27 കോടി രൂപയാണ് ഇന്ത്യയിലെ വിപണി വില.
DB 9 പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിൽ കരുത്ത് അൽപം കൂട്ടി ഈ വർഷം തുടക്കത്തിലാണ് പുതിയ ഉആ 11 ഇന്ത്യൻ മണ്ണിലെത്തിയത്. 5.2 ലിറ്റർ ടർബോചാർജ്ഡ് V 12 എൻജിനാണ് ബോണറ്റിനടിയിൽ. 600 ബിഎച്ച്പി പവറും 700 എൻഎം ടോർക്കുമേകും ഈ എൻജിൻ. മണിക്കൂറിൽ 322 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. 3.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് നൂറ് കിലോമീറ്റർ വേഗം കൈവരിക്കാനും സാധിക്കും.