വിജയ് സേതുപതിയുടെ കൂടെ റെക്ക എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചു വരവാണ് നടി ലക്ഷ്മി മേനോൻ നടത്തിയിരുന്നത്. കുറച്ച് നാളായി താരം തമിഴ് സിനിമയിൽ സജീവമായിരുന്നില്ല. മലയാളി ആണെങ്കിലും നടി തിളങ്ങിയത് അന്യഭാഷയിലാണ്. അജിത്തിന്റെ സഹോദരിയായി 'വേതാളം' പടത്തിൽ അഭിനയിച്ചതുകൊണ്ട് അതേ സഹോദരി വേഷം ചെയ്യാൻ നിങ്ങളെ പലരും ക്ഷണിച്ചതായും ആ നിരാശമൂലം സിനിമാരംഗം ഉപേക്ഷിച്ചു പോയതാണെന്നും പഠിക്കാൻ വേണ്ടി മാറി നിൽക്കുകയായിരുന്നു എന്നൊക്കെയായിരുന്നു ഗോസിപ്പുകൾ.

സാരിയും ചുരിദാറുമാണ് എനിക്ക് റെഗുലർ കോസ്റ്റിയൂം. സത്യം പറഞ്ഞാൽ മോഡേൺ ഡ്രസിൽ അഭിനയിക്കാൻ ഞാൻ വിസമ്മതിക്കുമെന്ന് പലരും ധരിച്ചുവച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ ലക്ഷ്മി മേനോൻ വ്യക്തമാക്കി. യഥാർത്ഥ ജീവിതത്തിൽ ഞാൻ ഏതെല്ലാം ഡ്രസുകൾ ധരിക്കുന്നുവോ അതൊക്കെ സിനിമയിൽ ധരിക്കുന്നതിൽ മടിക്കാറില്ല. നീന്തൽക്കുളത്തിൽ നീന്തുമ്പോൾ സ്വിമ്മിങ് സ്യൂട്ടാണ് ഞാൻ ധരിക്കാറാണ് പതിവ്. അതേസമയം സിനിമയിൽ നീന്തുന്ന രംഗമുണ്ടെങ്കിൽ തീർച്ചയായും നീന്തൽ വേഷം ധരിച്ച് അഭിനയിക്കുന്നതിൽ യാതൊരുവിധ തെറ്റും ഞാൻ കാണുന്നില്ല.

എന്റെ ശരീരഘടന അനുസരിച്ച് നീന്തൽ വേഷം എനിക്ക് നന്നേ ഇണങ്ങും. ഇനി മിനിസ്‌കർട്ട് ധരിച്ച് അഭിനയിക്കണമെന്നു പറഞ്ഞാൽ എപ്പോൾ ധരിച്ചെന്ന് ചോദിച്ചാൽ മതി. ഒരു സമയത്ത് ഞാൻ വിധ വേഷങ്ങളിൽ അഭിനയിക്കില്ലെന്നു പറഞ്ഞിട്ടുള്ളതാണ്. പക്ഷേ ഇനി ഇങ്ങനെ മൂടിപ്പൊതിഞ്ഞുള്ള വേഷങ്ങളിൽ മാറ്റം വരുത്തിയേ പറ്റൂവെന്ന് പറഞ്ഞാൽ ഞാൻ എന്നാ ചെയ്യാനാ? താരം ചോദിക്കുന്നു.

ആദ്യമേതന്നെ വിശാലിനോടൊപ്പം 'നാൻ ചികപ്പ് മനിതൻ'എന്ന പടത്തിൽ അഭിനയിച്ചപ്പോൾ ലിപ് ടു ലിപ് കിസ്സിങ്, കുളിക്കുന്ന സീനെല്ലാം ഉണ്ടായിരുന്നു. ആ ക്യാരക്ടറിനു വേണ്ടതായ ഗ്ലാമർ ഒക്കെയാണ്. പക്ഷേ അത് വൾഗറാകരുതെന്ന ആഗ്രഹമേ എനിക്കുള്ളൂ. ലക്ഷ്മി പറയുന്നു.