- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹച്ചടങ്ങുകൾ ആർഭാടവും ധൂർത്തും; വെഡ്ഡിങ് വീഡിയോകൾക്കു നിന്നുകൊടുക്കുന്നവരെ സമ്മതിക്കണം; തന്റെ വിവാഹം ഉടനില്ലെന്നും നടി ലക്ഷ്മി മേനോൻ
ചെന്നൈ: വിവാഹച്ചടങ്ങുൾ ആർഭാടവും ധൂർത്തുമായി മാറിയിരിക്കുകയാണെന്ന് ലക്ഷ്മി മേനോൻ. തന്റെ വിവാഹ സ്വപ്‌നങ്ങൾ പങ്കുവയ്ക്കവേയാണ് നടി ഇക്കാര്യം പറഞ്ഞത്. ലളിതമായ കല്യാണമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ലക്ഷ്മി വെളിപ്പെടുത്തി. ഒരു രജിസ്റ്റർ ഓഫീസിൽവച്ചു നടത്താൻ കഴിഞ്ഞാൽ അത്രയ്ക്കു സന്തോഷം, തെളിവിനുവേണ്ടി ഒരു ഫോട്ടോയുണ്ടെങ്കിൽ ധാരാളം. താൻ വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഒരുപാടു നല്ല വേഷങ്ങളും ചിത്രങ്ങളും ചെയ്യണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റൊന്നിനും ഇപ്പോൾ സ്ഥാനം നല്കുന്നില്ല. ആഡംബരവിവാഹങ്ങളോടുള്ള എതിർപ്പും ലക്ഷ്മി തുറന്നു പറഞ്ഞു. വിവാഹച്ചടങ്ങുകൾ പലതും ഇപ്പോൾ ആർഭാടവും ധൂർത്തുമാണ്. കേരളത്തിനകത്തും പുറത്തും സമാന സ്ഥിതിയാണ്. വെഡ്ഡിങ് വീഡിയോകൾ ചിത്രീകരിക്കുന്നത് സിനിമയിലെ ഗാനരംഗങ്ങൾ പോലെയാണ്. ഇത് ഒരു പുതിയ ബിസിനസ് തന്ത്രമാണ്. ഇതിനായി നിന്നുകൊടുക്കുന്നവരെ സമ്മതിക്കണമെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.
ചെന്നൈ: വിവാഹച്ചടങ്ങുൾ ആർഭാടവും ധൂർത്തുമായി മാറിയിരിക്കുകയാണെന്ന് ലക്ഷ്മി മേനോൻ. തന്റെ വിവാഹ സ്വപ്‌നങ്ങൾ പങ്കുവയ്ക്കവേയാണ് നടി ഇക്കാര്യം പറഞ്ഞത്.
ലളിതമായ കല്യാണമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ലക്ഷ്മി വെളിപ്പെടുത്തി. ഒരു രജിസ്റ്റർ ഓഫീസിൽവച്ചു നടത്താൻ കഴിഞ്ഞാൽ അത്രയ്ക്കു സന്തോഷം, തെളിവിനുവേണ്ടി ഒരു ഫോട്ടോയുണ്ടെങ്കിൽ ധാരാളം.
താൻ വിവാഹത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഒരുപാടു നല്ല വേഷങ്ങളും ചിത്രങ്ങളും ചെയ്യണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റൊന്നിനും ഇപ്പോൾ സ്ഥാനം നല്കുന്നില്ല.
ആഡംബരവിവാഹങ്ങളോടുള്ള എതിർപ്പും ലക്ഷ്മി തുറന്നു പറഞ്ഞു. വിവാഹച്ചടങ്ങുകൾ പലതും ഇപ്പോൾ ആർഭാടവും ധൂർത്തുമാണ്. കേരളത്തിനകത്തും പുറത്തും സമാന സ്ഥിതിയാണ്. വെഡ്ഡിങ് വീഡിയോകൾ ചിത്രീകരിക്കുന്നത് സിനിമയിലെ ഗാനരംഗങ്ങൾ പോലെയാണ്. ഇത് ഒരു പുതിയ ബിസിനസ് തന്ത്രമാണ്. ഇതിനായി നിന്നുകൊടുക്കുന്നവരെ സമ്മതിക്കണമെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.