- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറച്ചു ദിവസം കൂടി കാത്തിരുന്നാൽ ഫ്രീയായി കിട്ടും എന്നറിയാം; കാശു കൊടുത്തെടുത്താൽ ആ സ്ഥാനത്ത് അർഹതയുള്ള മറ്റു രണ്ടുപേർക്ക് വേഗത്തിൽ വാക്സിൻ ലഭിക്കുമല്ലോ? ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ; കോവിഡ് വാക്സിൻ സ്വീകരിച്ച് ലക്ഷ്മി പ്രിയ
തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്വീകരിച്ച് നടി ലക്ഷ്മി പ്രിയ. കോവിഷീൽഡ് വാക്സിനാണ് താരവും ഭർത്താവും സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് വാക്സിനെടുത്ത വിവരം പങ്കുവെച്ചത്. പണം കൊടുത്താണ് താരം വാക്സിനെടുത്തത്. കുറച്ചു ദിവസം കൂടി കാത്തിരുന്നാൽ സൗജന്യവാക്സിൻ കിട്ടുമെന്ന് അറിയാം.
നമ്മൾ കാശു കൊടുത്തെടുത്താൽ ആ സ്ഥാനത്ത് അർഹതയുള്ള മറ്റു രണ്ടുപേർക്ക് വേഗത്തിൽ വാക്സിൻ ലഭിക്കുമല്ലോ എന്നാണ് ലക്ഷ്മി പ്രിയ കുറിച്ചത്. കോവിഡ് എടുത്തതിന് ശേഷം ചെറിയ പനിയും കൈക്ക് ചെറിയ വേദനയുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ലക്ഷ്മി പ്രിയ ഫേയ്സ്ബുക്കിൽ കുറിച്ചു:
അങ്ങനെ വാക്സിൻ എടുത്തു. സംശയിക്കേണ്ട. പെയ്ഡ് ആണ്. രണ്ടാളും എടുത്തു. കുറച്ചു ദിവസം കൂടി കാത്തിരുന്നാൽ ഫ്രീയായി കിട്ടും എന്നറിയാം. നമ്മൾ കാശു കൊടുത്തെടുത്താൽ ആ സ്ഥാനത്ത് അർഹതയുള്ള മറ്റു രണ്ടുപേർക്ക് വേഗത്തിൽ വാക്സിൻ ലഭിക്കുമല്ലോ.
കൊവിഷീൽഡ് ആണ്. ഒരു ഉറുമ്പ് കടിച്ച വേദനയേ ഉണ്ടായുള്ളൂ. എന്നാൽ വെളുപ്പിന് നാല് മണി മുതൽ എനിക്ക് ചെറിയ പനിയുണ്ട്. ഇൻജെക്ഷൻ എടുത്ത കൈക്ക് ചെറിയ വേദനയും. മറ്റു ബുദ്ധിമുട്ടുകൾ ഒന്നുമില്ല.
അപ്പൊ തീർച്ചയായും നിങ്ങളുടെ ടേൺ വരുമ്പോൾ വാക്സിനേഷന് വിധേയമാവുമല്ലോ? വേഗത്തിൽ ഈ മഹാമാരിയെ തോൽപ്പിക്കാൻ നമുക്ക് സാധിക്കട്ടെ, ജീവനും ജീവിതവും തിരിച്ചു പിടിക്കാൻ ഓരോരുത്തർക്കും കഴിയട്ടെ.
മറുനാടന് ഡെസ്ക്