ലയാളത്തിലും തമിഴിലും ഹിന്ദിയിലുമൊക്കെയായി തിരിക്കേറിയ നടി റായ്‌ലക്ഷ്മി ഇപ്പോൾ ഷൂട്ടിങുമായി ബന്ധപ്പെട്ട് ബാങ്കോങിലാണ്. നടി തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ വ്യക്തമാക്കിയത്.

മാത്രമല്ല ഷൂട്ടിങിനിടയിൽ ബാങ്കോങിലെ തെരുവിൽ നടത്തിയ ഡാൻസിന്റെ ചില ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തു. ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ആരാധകരെ കൈയിലെടുക്കാൻ മിടുക്കിയാണെന്നാണ് പൊതുവേ നടിയെക്കുറിച്ച് പറച്ചിലുണ്ടെങ്കിലും ആരാധകരെ സന്തോഷിപ്പിക്കാനായി തെരുവിൽ ഇങ്ങനെ ആടി പാടേണ്ടിയിരുന്നോവെന്നാണ് ഇപ്പോൾ പലരും ചോദിക്കുന്നത്.

തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഇടവേളയിൽ ആണ് തെരുവ് ഡാൻസും അന്നനടയും റായി ലക്ഷ്മി നടത്തിയത്.