- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റൊരു സ്ത്രീയെ ആക്രമിച്ച് ഒരു ഫെമിനിസ്റ്റ് ചിത്രത്തിന് പ്രചരണം കൊടുക്കുന്നത് എന്തൊരു മഹത്തരമായ കാര്യമാണ്; ജീവിച്ചിരിക്കുന്ന സ്ത്രീകളെയും ആളുകളെയും ബഹുമാനിക്കാത്തവർ എങ്ങനെയാണ് മറ്റുള്ളവരുടെ മതവികാരത്തെ മാനിക്കുന്നത്; തന്റെ പരിപാടിയെ കളിയാക്കിയ അരുവി സിനിമയേയും സംവിധായകനെതിരേയും പൊട്ടിത്തെറിച്ച് ലക്ഷ്മി രാമകൃഷ്ണൻ
ചെന്നൈ: തമിഴ് നാട്ടിൽ ഇപ്പോൾ വൻവിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് അരുൺ പ്രഭു സംവിധാനം ചെയ്ത അരുവി, സാമുഹിക വിഷയങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രത്തിൽ തമിഴ് നാട്ടിലെ സാമൂഹ്യ സ്ഥിതിയേയും മറ്റുള്ളതിനേയുമെല്ലാം വളരെ അധികം വിമർശിക്കുന്നുണ്ട്. ഇപ്പോൾ ഈ ചിത്രത്തിനെതിരെ രംഗത്തെത്തുകയാണ് നടിയും അവതാരകയുമായ ലക്ഷ്മി രാമകൃഷ്ണൻ. സീ തമിഴ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന വളരെ പ്രശംസ്ഥമായ പരിപാടിയാണ് സൊല്ലുവതെല്ലാം ഉൺമൈ. കുടുംബ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന പരിപാടിയെ ചിത്രത്തിൽ അരുവിയിൽ കളിയാക്കിയതാണ് ലക്ഷ്മിയെ ചൊടിപ്പിച്ചത്. ട്വിറ്ററിൽ ട്വീറ്റുകളുടെ ഒരു പരമ്പരയിലൂടെയാണ് ലക്ഷ്മി സംവിധായകനെതിരെ പൊട്ടിത്തെറിച്ചത്. നിങ്ങളോ നിങ്ങളുടെ കുടുംബാംഗങ്ങളോ ആ ഷോയിൽ പങ്കെടുത്തിട്ടുണ്ടാവും. സംവിധായകൻ ഇതുപോലുള്ള ഷോകളിൽ പ്രവർത്തിച്ചിട്ടാവും. അതുകൊണ്ടാണ് ഇത്ര നന്നായി എല്ലാം അറിയുന്നത്. പോപ്പുലറാവാൻ സൊൽവതെല്ലാം ഉൺമൈയെ ആക്രമിക്കുന്നത് മികച്ച തന്ത്രമാണ്. മറ്റൊരു സ്ത്രീയെ ആക്രമിച്ച് ഒരു ഫെമിനിസ്റ്റ് ചിത്രത്തിന് പ്രചരണം കൊടുക്കു
ചെന്നൈ: തമിഴ് നാട്ടിൽ ഇപ്പോൾ വൻവിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് അരുൺ പ്രഭു സംവിധാനം ചെയ്ത അരുവി, സാമുഹിക വിഷയങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രത്തിൽ തമിഴ് നാട്ടിലെ സാമൂഹ്യ സ്ഥിതിയേയും മറ്റുള്ളതിനേയുമെല്ലാം വളരെ അധികം വിമർശിക്കുന്നുണ്ട്. ഇപ്പോൾ ഈ ചിത്രത്തിനെതിരെ രംഗത്തെത്തുകയാണ് നടിയും അവതാരകയുമായ ലക്ഷ്മി രാമകൃഷ്ണൻ.
സീ തമിഴ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന വളരെ പ്രശംസ്ഥമായ പരിപാടിയാണ് സൊല്ലുവതെല്ലാം ഉൺമൈ. കുടുംബ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന പരിപാടിയെ ചിത്രത്തിൽ അരുവിയിൽ കളിയാക്കിയതാണ് ലക്ഷ്മിയെ ചൊടിപ്പിച്ചത്. ട്വിറ്ററിൽ ട്വീറ്റുകളുടെ ഒരു പരമ്പരയിലൂടെയാണ് ലക്ഷ്മി സംവിധായകനെതിരെ പൊട്ടിത്തെറിച്ചത്.
നിങ്ങളോ നിങ്ങളുടെ കുടുംബാംഗങ്ങളോ ആ ഷോയിൽ പങ്കെടുത്തിട്ടുണ്ടാവും. സംവിധായകൻ ഇതുപോലുള്ള ഷോകളിൽ പ്രവർത്തിച്ചിട്ടാവും. അതുകൊണ്ടാണ് ഇത്ര നന്നായി എല്ലാം അറിയുന്നത്. പോപ്പുലറാവാൻ സൊൽവതെല്ലാം ഉൺമൈയെ ആക്രമിക്കുന്നത് മികച്ച തന്ത്രമാണ്. മറ്റൊരു സ്ത്രീയെ ആക്രമിച്ച് ഒരു ഫെമിനിസ്റ്റ് ചിത്രത്തിന് പ്രചരണം കൊടുക്കുന്നത് എന്തൊരു മഹത്തരമായ കാര്യമാണ്. ജീവിച്ചിരിക്കുന്ന സ്ത്രീകളെയും ആളുകളെയും ബഹുമാനിക്കാത്തവർ എങ്ങനെയാണ് മറ്റുള്ളവരുടെ മതവികാരത്തെ മാനിക്കുന്നത്. സ്ത്രീകളെ അപകീർത്തിപ്പെടുത്തിയിട്ടും ആ സിനിമയെ ആളുകൾ പ്രകീർത്തിക്കുന്നതാണ് ഏറ്റവും മോശമായ കാര്യം.സ്ലം ഡോഗ് മില്ല്യണറിൽ ബച്ചന്റെ ഷോ കാണിച്ചപ്പോൾ അവർ ഇങ്ങനെയാണോ ചെയ്തത്. ചില വിഡ്ഡികൾ കരുതുന്നത് സംവിധായകരുടെ ഭാവന യാഥാർഥ്യമാണെന്നാണ്.
ഇതുപോലെ സ്വന്തം കാര്യത്തിനുവേണ്ടിയും അവരുടെ അജണ്ടകൾ നടപ്പിലാക്കാനുമൊക്കെ സ്പൂഫുകൾക്കും വ്യക്തിപരമായ ആക്രമണങ്ങൾക്കും സിനിമാമേഖല തന്നെയാണ് ഉത്തരവാദികൾ. ഈ ഷോയോട് എതിർപ്പുണ്ടെങ്കിൽ കഴിഞ്ഞ ആറു വർഷമായുള്ള എന്റെ സേവനങ്ങളെ കൊച്ചാക്കുകയല്ല. അത് ചർച്ച ചെയ്യുകയാണ് വേണ്ടത്. അല്ലാതെ വ്യക്തിപരമായി ആക്രമിക്കുകയല്ല. ഞാൻ നടത്തുന്നത് സാമൂഹിക പ്രവർത്തനമല്ല. സമൂഹത്തോടുള്ള ഉത്തരവാദിത്വത്തോടെയുള്ള ജോലിയാണ് ചെയ്യുന്നത്. സിനിമാലോകം വീണ്ടും വീണ്ടും എന്നെ തകർക്കാൻ ശ്രമിക്കുകയാണ്.
സ്ത്രീകൾ സ്വന്തം കാര്യത്തിനുവേണ്ടി മാത്രമല്ല, മറ്റുള്ള സ്ത്രീകൾക്കുവേണ്ടിയും ശബ്ദമുയർത്തണം. ഒരു സ്ത്രീക്കെതിരെ നീക്കം നടത്തുന്നത് എന്നാൽ സാമൂഹിക വിഷയങ്ങളിൽ ശബ്ദമുയർത്തുന്ന ചലച്ചിത്ര പ്രവർത്തകരെ തകർക്കുന്നതിന് തുല്ല്യമാണ് എന്നാണ് ലക്ഷ്മി രാമകൃഷ്ണൻ പരഞ്ഞത്.