കൊച്ചി: സിനിമയിലെ ഉന്നതരുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കിൽ സിനിമയിൽ നിന്ന് പുറത്താക്കുന്ന അവസ്ഥയുണ്ടെന്ന് നടി ലക്ഷ്മി റായി. കിടക്ക പങ്കിടാൻ തയ്യാറായില്ലെങ്കിൽ സിനിമയിൽ നിന്ന് പുറത്താക്കുന്നതാണ് രീതി.ലക്ഷ്മിറായി പറയുന്നു.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മിറായിയുടെ വിവാദ വെളിപ്പെടുത്തൽ.തുടക്കക്കാരായ നടിമാരെയാണ് സിനിമ മേഖലയിലെ പുരുഷന്മാർ കൂടുതലും ചൂഷണം ചെയ്യുന്നത്. നായികയാക്കാം കൂടെ കിടക്കണമെന്ന് ഇവർ ആവശ്യപ്പെടും. ഇത്തരക്കാരാണ് സിനിമ മേഖലയിലെ ചീത്തപ്പേരിന് കാരണം. ഇങ്ങനെയുള്ളവരുടെ സിനിമയ്ക്ക് എന്ത് നിലവാരമാണുള്ളത്? സമ്മതിച്ചില്ലെങ്കിൽ ഇവർ സിനിമയിൽ നിന്ന് പുറത്താക്കുകയും ചെയ്യും.ലക്ഷ്മി റായി പറയുന്നു.

സമാനമായ ആരോപണങ്ങളുമായി ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും വിവിധ നടിമാർ മുമ്പും രംഗത്തെത്തിയിരുന്നു.പാർവതി,ചാർമിള,വരലക്ഷ്മി തുടങ്ങിയ നടിമാർ തങ്ങൾക്ക് നേരിടേണ്ടിവന്ന ഇത്തരം ദുരനുഭവങ്ങൾ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു.