തിരുവനന്തപുരം: മലയാളത്തിന്റെ മൺമറഞ്ഞ സിനിമാ നടൻ ജയന്റെ പേര് പറഞ്ഞ് അവകാശവാദങ്ങളുമായി പലരും രംഗത്തെത്താറുണ്ട്. ജയന്റെ ഭാര്യയെന്ന് അവകാശപ്പെട്ട് ഏതാനും നാളുകൾക്ക് മുമ്പ് ഒരു സ്ത്രീ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുകയും ചെയ്യുന്നുണ്ട്. ഇതിനിയെടാണ് ജയന്റെ ബന്ധുത്തത്തെ ചൊല്ലി ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെയും വിവാദം കൊഴുക്കുന്നത്. മഴവിൽ മനോരമ ചാനലും റിമി ടോമിയും ഈ സംഭവത്തിൽ ആരോപണ വിധേയരായി നിൽക്കുകയാണ്.

റിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിൽ അടുത്തിടെ അതിഥികളായി എത്തിയ സീരിയൽ നടിമാരിൽ ഉമ നായർ എന്നൊരു നടിയും ഉണ്ടായിരുന്നു. ഇവർ നടൻ ജയന്റെ അനിയന്റെ മകൾ എന്ന് ചാനൽ ഷോയിൽ പൊങ്ങച്ചം പറഞ്ഞതാണ് വിവാദത്തിന് ആധാരം. ഇത് തെറ്റും അബദ്ധം പരത്തുന്നതാണെന്നും കാണിച്ച് ജയന്റെ അനുജന്റെ മകൾ എന്നവകാശപ്പെട്ട ന്യൂസിലാൻഡിൽ താമസിക്കുന്ന യുവതിയും രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് റിമി ടോമിയുടെ ഷോ കണ്ട ശേഷം ലക്ഷ്മി ശ്രീദേവി എന്ന യുവതി പ്രതികരിച്ചത്.

കൊല്ലം സ്വദേശിനിയായ ലക്ഷ്മി ശ്രീദേവി ഇപ്പോൾ ന്യൂസിലാൻഡിൽ താമസമാണ്. താൻ ആദ്യമായിട്ടാണ് ഫേസ്‌ബുക്ക് വീഡിയോയിൽ എത്തുന്നത് എന്നു പറഞ്ഞു കൊണ്ടാണ് അവർ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ജയന്റെ അനുജന്റെ മകൾ എന്നു പറഞ്ഞു കൊണ്ടാണ് റിമി ടോമി ഷോയിൽ ഉമ നായരെ പരിചയപ്പെടുത്തിയത്. ജയഭാരതി ഉമയുടെ അച്ഛന്റെ കസിനാണെന്നും പറയുന്നു. വല്ല്യച്ചാ എന്നാണ് വിളിക്കുന്നതെന്നും ചാനൽ ഷോയിൽ ഉമ പറയുകയും ചെയ്യുന്നുണ്ട്. വല്ല്യന്റെ അനുജന്റെ മകൾ എന്ന നിലയിലുള്ള പരിഗണന തനിക്ക് ലഭിക്കാറുണ്ടെന്നുമാണ് ഉമ നായർ ഷോയിൽ റിമി ടോമിയോടായി പറയുന്നത്.

എന്നാൽ, ഉമ നായർ ആരാണെന്ന് തനിക്കറിയില്ലെന്നാണ് ലക്ഷ്മി ശ്രീദേവി ഫേസ്‌ബുക്ക് വീഡിയോയിൽ പറയുന്നത്. താനാണ് ജയന്റെ അനുജന്റെ മകളെന്നാണ് വീഡിയോയിൽ യുവതി അവകാശപ്പെടുന്നത്. ജയന്റെ അനുജൻ എന്നു പറയുന്നത് സോമൻ നായർ എന്നയാളാണ്. അദ്ദേഹത്തിന്റെ മൂന്ന് മക്കളിൽ ഒരാളാണ് താനെന്നും. തന്റെ സഹോദരൻ ആദിത്യൻ സിനിമ സീരിയൽ രംഗത്തെ സജീവ സാന്നിധ്യമാണെന്നും ശ്രീദേവി വീഡിയോയിൽ പറയുന്നു. താൻ ഒന്നര വർഷമായി ന്യൂസിലാൻഡിൽ എത്തിയിട്ട്. തന്റെ കുടുംബത്തിൽ ആർക്കും ഇങ്ങനെയൊരു വ്യക്തിയെ അറിയുകകയോ വീട്ടിൽ വരികയോ ചെയ്തിട്ടില്ലെന്നും ലക്ഷ്മി പറയുന്നത്.

വല്ല്യച്ചന്റെ അനുജന്റെ മകൾ എന്നു പയുമ്പോൾ വളരെ അടുത്ത ബന്ധമാണ്. എന്റെ അച്ഛന് ബന്ധുക്കൾ വളരെ കുറവാണ്. അതുകൊണ്ട് അധികമാർക്കും ചാനലിൽ പ്രത്യക്ഷപ്പെട്ട സ്്ത്രീയെ കുറിച്ച് അറിവില്ലെന്നും ലക്ഷ്മി ശ്രീദേവി പറയുന്നു. പരിപിടി കണ്ട് പലരും തന്നെ വിളിക്കുകയുണ്ടായി. ഇങ്ങനെയൊരു ചാനലിൽ കണ്ടല്ലോ എന്നു പറഞ്ഞു. അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടുന്നതെന്നും അവർ പറഞ്ഞു. താൻ ഓർമ്മവെച്ച കാര്യം മുതൽ പറഞ്ഞു കേട്ടു തുടങ്ങിയ വ്യക്തിയാണ്. ഇങ്ങനെയൊരു ആളെ കുറിച്ച് അവകാശവാദം ഉന്നയിച്ച് രംഗത്തുവരുമ്പോൾ അത് മോശമാണെന്നും യുവതി ഫേസ്‌ബുക്ക് വീഡിയോയിൽ പറയുന്നു. ജയന്റെ മരിച്ച ദിവസം പോലും തെറ്റായാണ് ഷോയിൽ നടി പറയുന്നതെന്നും അവർ പറഞ്ഞു.

ജയഭാരതി എന്റെ വല്ല്യച്ചന്റെ കസിനാണെന്നം അവർ പറഞ്ഞു. അമ്മൂമ്മയുടെ സഹോദരിയുടെ മകളാണ് അവർ. ജയന് ഒരു സഹോദരനേയുള്ളൂ. ജയനെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ല. എന്നാൽ ബന്ധങ്ങൾ സ്ഥാപിക്കുമ്പോൾ ക്ലാരിറ്റിയുണ്ടാകണം. ഞാൻ സിനിമയുമായി ബന്ധമുള്ള വ്യക്തിയുമല്ല. ആരെയും ഹർട്ട് ചെയ്യാൻ വേണ്ടിയല്ല ഇപ്പോൾ കാര്യങ്ങൾ പറയുന്നതെന്നും യുവതി പറഞ്ഞു. റിമി ടോമിയോട് കൂടുതൽ വസ്തുതകൾ അന്വേഷിക്കണമെന്ന അഭിപ്രായം പറയാനും അവർ മറന്നില്ല. ഒരുപാട് ആളുകൾ കാണുന്ന ആളല്ലേയെന്നും മറ്റുള്ളവർക്ക് വേദനയുണ്ടാക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ നന്നാകുമെന്നും യുവതി വീഡിയോയിൽ പറയുന്നു.

18ാം വയസിൽ സീരിയൽ രംഗത്തതെത്തിയ വ്യക്തിയാണ് ഉമ നായർ മൗനം, മകൾ, ബാലഗണപതി, കല്യാണ സൗഗന്ധികം, കാണാകൺമണി, കൃഷ്ണതുളസി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. ജയിംസ് ആൻഡ് ആലീസ്, ഹരിഹരൻ പിള്ള ഹാപ്പിയാണ്, ഡിസംബർ എന്നീ സിനിമകളിൽ അഭിനയിച്ചു. 'നിനൈത്താലെ സുഖം താനെടി' എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. 2014ൽ ആയിരുന്നു ഉമ നായരുടെ രണ്ടാംവരവ്. പതിമൂന്നു സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 'മകളി'ൽ അമ്മയുടെ വേഷവും മകളുടെ വേഷവും ചെയ്തത് ഉമയാണ്.