- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സസ്‌പെൻസ് നിറയ്ക്കുന്ന രംഗങ്ങളുമായി ലക്ഷ്യം ട്രെയിലറെത്തി; ബിജു മേനോൻ ഇന്ദ്രജിത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രയിലർ കാണാം
ജിത്തുജോസഫിന്റെ പുതിയ ചിത്രം ലക്ഷ്യത്തിന്റെ ട്രെയിലർ പുറത്തിറക്കി. ഫേസ്‌ബുക്കിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. ബിജു മോനോൻ, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജീത്തു ജോസ്ഫ് ആണ്. ജീത്തു ജോസഫ് ആദ്യമായി മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം കൂടിയാണിത്. ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു എഴുതുന്ന ത്രില്ലർ എന്ന പ്രത്യേകതയും ലക്ഷ്യത്തിനുണ്ട്. എഴുപതുശതമാനവും കൊടുംവനത്തിനുള്ളിൽ തന്നെ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ നായികയായി എത്തുന്നത് ശിവദയാണ്. ഷമ്മി തിലകൻ, കിഷോർ, സുധി കോപ്പ എന്നിവരാണ് മറ്റുതാരങ്ങൾ. ഐടി പ്രൊഫഷനലായി ഇന്ദ്രജിത്ത് എത്തുമ്പോൾ, ചേരി നിവാസിയെ ബിജു മേനോൻ അവതരിപ്പിക്കുന്നു. സാങ്കേതികപരമായും ചിത്രം മുന്നിട്ട് നിൽക്കും. സസ്‌പെൻസ് നിറഞ്ഞ ചിത്രത്തിൽ നർമത്തിനും കുടുംബബന്ധങ്ങൾക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്നുണ്ട്. സിനു സിദ്ധാർത്ഥ് ആണ് ഛായാഗ്രാഹകൻ. കലാസംവിധാനം-
ജിത്തുജോസഫിന്റെ പുതിയ ചിത്രം ലക്ഷ്യത്തിന്റെ ട്രെയിലർ പുറത്തിറക്കി. ഫേസ്‌ബുക്കിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. ബിജു മോനോൻ, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ അൻസാർ ഖാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജീത്തു ജോസ്ഫ് ആണ്. ജീത്തു ജോസഫ് ആദ്യമായി മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്ന ചിത്രം കൂടിയാണിത്.
ദൃശ്യം സിനിമയ്ക്ക് ശേഷം ജീത്തു എഴുതുന്ന ത്രില്ലർ എന്ന പ്രത്യേകതയും ലക്ഷ്യത്തിനുണ്ട്. എഴുപതുശതമാനവും കൊടുംവനത്തിനുള്ളിൽ തന്നെ ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ നായികയായി എത്തുന്നത് ശിവദയാണ്. ഷമ്മി തിലകൻ, കിഷോർ, സുധി കോപ്പ എന്നിവരാണ് മറ്റുതാരങ്ങൾ.
ഐടി പ്രൊഫഷനലായി ഇന്ദ്രജിത്ത് എത്തുമ്പോൾ, ചേരി നിവാസിയെ ബിജു മേനോൻ അവതരിപ്പിക്കുന്നു. സാങ്കേതികപരമായും ചിത്രം മുന്നിട്ട് നിൽക്കും. സസ്‌പെൻസ് നിറഞ്ഞ ചിത്രത്തിൽ നർമത്തിനും കുടുംബബന്ധങ്ങൾക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്നുണ്ട്.
സിനു സിദ്ധാർത്ഥ് ആണ് ഛായാഗ്രാഹകൻ. കലാസംവിധാനം-ബാവ, സ്റ്റണ്ട്-ആർ രാജശേഖർ. ലിന്റ ജീത്തുവാണ് കോസ്റ്റ്യൂം ഡിസൈനർ. ജോയ് തോമസ് ശക്തികുളങ്ങരയാണ് നിർമ്മാണം. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷൻസ് ആണ് വിതരണം.