ന്ദ്രജിത്തും ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്ന ലക്ഷ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ജിത്തു ജോസഫിന്റെ തിരക്കഥയിൽ ഒരുങ്ങുന്നത് ത്രില്ലർ മൂവിയായാണ് ലക്ഷ്യമെത്തുക. നവാഗതനായ അൻസർ ഖാനാണ് ലക്ഷ്യം സംവിധാനം ചെയ്യുന്നത്. അതി ജീവനത്തിനായി ഒരുമിച്ച് നില്ക്കുന്നുവെന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ

പൂയം കുട്ടി വനത്തിൽ വച്ചാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗവും ചിത്രീകരിക്കുന്നത്.രണ്ടു കുറ്റവാളികളുടെ വനത്തിലൂടെയുള്ള യാത്രയാണ് ലക്ഷ്യത്തിന്റെ പ്രധാന സവിശേഷത.ചേരിനിവാസിയായാണ് ബിജു മേനോൻ ചിത്രത്തിൽ വേഷമിടുന്നത്. പീരുമേട് നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ലക്ഷ്യം പറയുന്നത്. ടെക്കിയുടെ വേഷത്തിലാണ് ഇന്ദ്രജിത്ത് പ്രത്യക്ഷപ്പെടുന്നത്.

സംസ്ഥാന അവാർഡ് നേടിയ മുഖാമുഖം എന്ന ടെലിഫിലിമിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. രണ്ടു കഥാപാത്രങ്ങളും ഭൂതകാലത്തിൽ നിന്ന് വർത്തമാന കാലത്തിലേക്ക് മാറുന്നതും ചിത്രത്തിൽ കാണാം. ശിവദയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.