- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ഫിലിമിൽ അഭിനയിക്കാൻ ആർക്കെങ്കിലും വഴങ്ങിയോ എന്ന് ചോദ്യം; ഞരമ്പുരോഗിക്ക് അയാളുടെ പിതൃക്കളെ സ്മരിച്ചുകൊണ്ട് മറുപടി നൽകി ലക്ഷ്മി മേനോൻ; നടൻ മിഥുൻ പ്രകാശിന്റെ ഭാര്യ സോഷ്യൽ മീഡിയയിൽ ആഭാസനെ നേരിട്ടത് ഇങ്ങനെ
തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ സൗഹൃദം നടിച്ചെത്തുകയും പിന്നീട് ആഭാസകരമായി പ്രതികരിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോൾ. ഇത്തരം ഞരമ്പുരോഗികളെ എറെയും നേരിടേണ്ടിവരുന്നത് സ്ത്രീകളാണ്. പ്രത്യേകിച്ചും നടിമാർക്കുനേരെയാണ് ഇത്തരക്കാരുടെ രോഗം ഉണരുന്നത്. എന്നാൽ ഇങ്ങനെയുള്ള ആഭാസന്മാരെ എങ്ങനെ നേരിടാമെന്ന് കാണിച്ചുതരികയാണ് നടൻ മിഥുൻ പ്രകാശിന്റെ ഭാര്യയും നടിയുമായ ലക്ഷ്്മി മേനോൻ. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെ അശ്‌ളീലച്ചോദ്യവുമായി എത്തിയ ഒരു ഞരമ്പുരോഗിയെയാണ് പിതൃക്കളെ സ്മരിച്ചുകൊണ്ട് ലക്ഷ്മി കൈകാര്യം ചെയ്തത്. മാത്രമല്ല, ഇയാളുടെ ഐഡികളെല്ലാം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കൂടെ ചുട്ട മറുപടിയും. ഇതോടെ ലക്ഷ്മിക്ക് അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ. മറ്റുള്ളവരുടെ സ്വാകര്യതയിലേക്ക് നുഴഞ്ഞു കയറുന്നവരുടെ പ്രൊഫൈലും മറ്റും പരസ്യപ്പെടുത്താൻ പലരും ധൈര്യം കാണിക്കാറുമില്ല. ഇത്തരക്കാർക്ക് വിലസി നടക്കാൻ കൂടുതൽ സഹായവുമാകുന്നുണ്ട് പലപ്പോഴും. എന്നാൽ ഇത്തരം ആഭാസന്മാരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത
തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ സൗഹൃദം നടിച്ചെത്തുകയും പിന്നീട് ആഭാസകരമായി പ്രതികരിക്കുകയും ചെയ്യുന്നവരുടെ എണ്ണം കൂടിവരികയാണിപ്പോൾ. ഇത്തരം ഞരമ്പുരോഗികളെ എറെയും നേരിടേണ്ടിവരുന്നത് സ്ത്രീകളാണ്.
പ്രത്യേകിച്ചും നടിമാർക്കുനേരെയാണ് ഇത്തരക്കാരുടെ രോഗം ഉണരുന്നത്. എന്നാൽ ഇങ്ങനെയുള്ള ആഭാസന്മാരെ എങ്ങനെ നേരിടാമെന്ന് കാണിച്ചുതരികയാണ് നടൻ മിഥുൻ പ്രകാശിന്റെ ഭാര്യയും നടിയുമായ ലക്ഷ്്മി മേനോൻ.
കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെ അശ്‌ളീലച്ചോദ്യവുമായി എത്തിയ ഒരു ഞരമ്പുരോഗിയെയാണ് പിതൃക്കളെ സ്മരിച്ചുകൊണ്ട് ലക്ഷ്മി കൈകാര്യം ചെയ്തത്. മാത്രമല്ല, ഇയാളുടെ ഐഡികളെല്ലാം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. കൂടെ ചുട്ട മറുപടിയും. ഇതോടെ ലക്ഷ്മിക്ക് അഭിനന്ദന പ്രവാഹമാണ് സോഷ്യൽ മീഡിയയിൽ.
മറ്റുള്ളവരുടെ സ്വാകര്യതയിലേക്ക് നുഴഞ്ഞു കയറുന്നവരുടെ പ്രൊഫൈലും മറ്റും പരസ്യപ്പെടുത്താൻ പലരും ധൈര്യം കാണിക്കാറുമില്ല. ഇത്തരക്കാർക്ക് വിലസി നടക്കാൻ കൂടുതൽ സഹായവുമാകുന്നുണ്ട് പലപ്പോഴും. എന്നാൽ ഇത്തരം ആഭാസന്മാരെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് കാട്ടിത്തരുകയാണ് ലക്ഷ്മി.
നടനും ആങ്കറും ആർജെയുമായ മിഥുൻ പ്രകാശിന്റെ ഭാര്യയോട് ഓൺലൈനിൽ മോശമായി പെരുമാറുകയായിരുന്നു ഒരു യുവാവ്. വിഡിയോ ബ്ലോഗിലൂടെ പ്രശസ്തയായ ലക്ഷ്മി തന്നോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ മെസേജ് സ്‌ക്രീൻ ഷോട്ടും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഐഡിയും തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം ലക്ഷ്മി ഇങ്ങനെ കമന്റുമിട്ടു: നല്ല സംസ്‌കാരമുള്ള ഒരു മനുഷ്യനെ കണ്ടുമുട്ടി. തിരിച്ചു നല്ല മറുപടി അവന്റെ പിതൃക്കളെ സ്മരിച്ച് ഞങ്ങൾ കൊടുത്തിട്ടുണ്ട്. എന്റെ അനിയനാവാനുള്ള പ്രായമേ ഉള്ളു നിനക്ക്. ഒരുപാട് നാളുകൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ ഉണ്ടായ മോശം അനുഭവം. ഇതിനപ്പുറത്തേക്കുള്ള മെസേജുകളുടെ സ്‌ക്രീൻ ഷോട്ട്‌സ് ഇടാൻ എന്റെ സംസ്‌കാരം അനുവദിക്കുന്നില്ല. - ഇതായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.