- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബി സ്റ്റൈലിൽ കോട്ടും തലപ്പാവും അണിഞ്ഞെത്തി ഡോൽ കൊട്ടി തകർപ്പൻ ഡാൻസ്; മകളുടെ വിവാഹം അടിപൊളിയാക്കി അച്ഛൻ; സംവിധായകനും നടനുമായ ലാലിന്റെ മകളുടെ വിവാഹ വിശേഷം ഇങ്ങനെ
കൊച്ചി: മകൾ മോണിക്കയുടെ വിവാഹത്തിന് താരമായത് അച്ഛൻ ലാൽ. നിറഞ്ഞ് നിന്നത് നടി ഭാവനയും. നടനും സംവിധായകനുമായ ലാലിന്റെ നൃത്തപാടവത്തിന് മകളുടെ വിവാഹ ദിനത്തിലും കൈയടി കിട്ടി. മകളുടെ വിവാഹ വേദിയിൽ അച്ഛൻ തകർത്താടിയപ്പോൾ അത് കൂടുതൽ മനോഹരമായി. പഞ്ചാബി സ്റ്റൈലിൽ കോട്ടും തലപ്പാവും അണിഞ്ഞെത്തിയ ലാൽ ഡോൽ കൊട്ടിയും തകർപ്പൻ ഡാൻസ് ചെയ്തുമാണ് നിശ്ചയം ആഘോഷമാക്കിയത്. പഞ്ചാബി ഹൗസിൽ ലാൽ പഞ്ചാബിയുടെ റോളിൽ അഭിനയിച്ചിരുന്നു. സംവിധായകനിൽ നിന്ന് സ്വഭാവ നടനിലേക്കുള്ള ലാലിന്റെ യാത്ര തുടങ്ങുന്നത് അവിടെ നിന്നാണ്. എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന വിരുന്നിന്റെ വീഡിയോ വൈറലായി കഴിഞ്ഞു. ലാലിനൊപ്പം മകൻ ജീൻ പോൾ, മകൾ മോണിക്ക എന്നിവരും മറ്റു കുടുംബാംഗങ്ങളും ചുവടുവെച്ചു. ആസിഫ് അലി, ഭാവന തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു.
കൊച്ചി: മകൾ മോണിക്കയുടെ വിവാഹത്തിന് താരമായത് അച്ഛൻ ലാൽ. നിറഞ്ഞ് നിന്നത് നടി ഭാവനയും. നടനും സംവിധായകനുമായ ലാലിന്റെ നൃത്തപാടവത്തിന് മകളുടെ വിവാഹ ദിനത്തിലും കൈയടി കിട്ടി.
മകളുടെ വിവാഹ വേദിയിൽ അച്ഛൻ തകർത്താടിയപ്പോൾ അത് കൂടുതൽ മനോഹരമായി. പഞ്ചാബി സ്റ്റൈലിൽ കോട്ടും തലപ്പാവും അണിഞ്ഞെത്തിയ ലാൽ ഡോൽ കൊട്ടിയും തകർപ്പൻ ഡാൻസ് ചെയ്തുമാണ് നിശ്ചയം ആഘോഷമാക്കിയത്. പഞ്ചാബി ഹൗസിൽ ലാൽ പഞ്ചാബിയുടെ റോളിൽ അഭിനയിച്ചിരുന്നു. സംവിധായകനിൽ നിന്ന് സ്വഭാവ നടനിലേക്കുള്ള ലാലിന്റെ യാത്ര തുടങ്ങുന്നത് അവിടെ നിന്നാണ്.
എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന വിരുന്നിന്റെ വീഡിയോ വൈറലായി കഴിഞ്ഞു. ലാലിനൊപ്പം മകൻ ജീൻ പോൾ, മകൾ മോണിക്ക എന്നിവരും മറ്റു കുടുംബാംഗങ്ങളും ചുവടുവെച്ചു. ആസിഫ് അലി, ഭാവന തുടങ്ങി നിരവധി താരങ്ങളും ചടങ്ങിനെത്തിയിരുന്നു.
Next Story



