മനാമ: തീപിടിച്ചു നശിച്ച മല്കിയ ക്യാമ്പിലെ തൊഴിലാളികൾക്ക് ബഹ്റൈൻ ലാൽ കെയെർസിന്റെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും ക്യാമ്പിൽ എത്തിച്ചു കൊടുത്തു.

മല്കിയ ക്യാമ്പ് പ്രതിനിധി സലിം, പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രെട്ടറി ഫൈസൽ എഫ് എം, ട്രഷറർ ഷൈജു, ജോ. സെക്രട്ടറിമാരായ മനോജ് മണികണ്ഠൻ, കിരീടം ഉണ്ണി, എക്‌സിക്യുട്ടിവ് അംഗങ്ങൾ ആയ അരുൺ ജി, വിപിൻ, സതീഷ്, ആൽബിൻ, അരുൺ, നവീൻ എന്നിവർ സംബന്ധിച്ചു.