- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേർസ്; നാല് വയസുകാരന്റെ ചികിത്സയ്ക്കായി ധനസഹായം കൈമാറി
ബഹറിനിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന ആലപ്പുഴ, നൂറനാട് സ്വദേശി വിജയന്റെ നാലു വയസ്സുള്ള മകൻ വിജയകൃഷ്ണൻ നന്നേ ചെറുപ്പത്തിലെ ഒരു ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു.ഇപ്പോഴും എറണാകുളം അമൃത ആശുപത്രിയിൽ വിദഗ്ദ ചികിത്സയിൽ ആണ്. ബഹ്‌റൈൻ ലാൽ കെയെർസ് നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗം ആയി വിജയകൃഷ്ണന്റെ ചികിത്സയ്ക്കായ

ബഹറിനിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന ആലപ്പുഴ, നൂറനാട് സ്വദേശി വിജയന്റെ നാലു വയസ്സുള്ള മകൻ വിജയകൃഷ്ണൻ നന്നേ ചെറുപ്പത്തിലെ ഒരു ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു.
ഇപ്പോഴും എറണാകുളം അമൃത ആശുപത്രിയിൽ വിദഗ്ദ ചികിത്സയിൽ ആണ്. ബഹ്‌റൈൻ ലാൽ കെയെർസ് നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗം ആയി വിജയകൃഷ്ണന്റെ ചികിത്സയ്ക്കായുള്ള ചെറിയ ധനസഹായം വിജയനെ കണ്ടു ലാൽ കെയെർസ് ഭാരവാഹികൾ ആയ ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ് എം, പ്രമോദ് എടപ്പാൾ, മറ്റു അംഗങ്ങൾ ആയ അരുൺ, ശ്യാം എന്നിവർ ചേർന്ന് കൈമാറി.
പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്വന്തം നാട്ടിലെ ഒരു കുരുന്നു ജീവൻ രക്ഷിക്കാൻ കാണിച്ച ധൈര്യത്തിനും ആത്മാർഥതയ്ക്കും രാഷ്ട്രപതി കെ ആർ നാരായണന്റെ കൈയിൽ നിന്നും ജീവൻ രക്ഷാ പതക് നേടിയ വിജയൻ ഇപ്പോൾ സ്വന്തം കുടുംബത്തെയും കുട്ടിയേയും രക്ഷിക്കാൻ പെടാപ്പാട് പെടുകയാണ്. വിജയനുമായി നേരിട്ട് ബന്ധപ്പെടാനും സാമ്പത്തിക സഹായം നൽകാനും ആഗ്രഹിക്കുന്നവർ അദ്ധേഹത്തെ ഫോണിൽ ബന്ധപ്പെടാം എന്നും ലാൽ കെയെർസ് ഭാരവാഹികൾ അറിയിച്ചു. വിജയനെ വിളിക്കേണ്ട നമ്പർ 36890008.

