- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളത്തിന്റെ തീരാനഷ്ടങ്ങളിൽ ലാൽ കെയേർസ് ബഹ്റൈന്റെ അനുശോചനം
2016ന്റെ തുടക്കത്തിൽ തന്നെ മലയാള സാഹിത്യ, സിനിമാ രംഗത്തിനും തീരാനഷ്ടങ്ങളുണ്ടാക്കി മലയാളത്തെയും ലോകത്തെയും തന്നെ വിട്ടു പിരിഞ്ഞു പോയ ഒഎൻവി, കൽപന, ആനന്ദക്കുട്ടൻ, രാജാമണി, അക്‌ബർ കക്കട്ടിൽ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ലാൽ കെയേർസ് ബഹ്റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ അനുശോചന യോഗവും, അനുസ്മരണവും സംഘടിപ്പ

2016ന്റെ തുടക്കത്തിൽ തന്നെ മലയാള സാഹിത്യ, സിനിമാ രംഗത്തിനും തീരാനഷ്ടങ്ങളുണ്ടാക്കി മലയാളത്തെയും ലോകത്തെയും തന്നെ വിട്ടു പിരിഞ്ഞു പോയ ഒഎൻവി, കൽപന, ആനന്ദക്കുട്ടൻ, രാജാമണി, അക്‌ബർ കക്കട്ടിൽ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് ലാൽ കെയേർസ് ബഹ്റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ അനുശോചന യോഗവും, അനുസ്മരണവും സംഘടിപ്പിച്ചു.
മൗനപ്രാർത്ഥനയോടു തുടങ്ങിയ യോഗത്തിൽ ലാൽ കെയേർസ് ബഹ്റൈൻ സെക്രട്ടറി ഫൈസൽ എഫ്എം നടത്തിയ അനുശോചന സന്ദേശത്തിൽ മലയാള സിനിമയ്ക്കും, സാഹിത്യരംഗത്തും പകരം വെക്കാൻ ആളില്ലാത്തവരുടെ വേർപാട് ആണ് ഇവരുടെ നിര്യാണം മൂലം ഉണ്ടായിരിക്കുന്നതെന്നും ഒഎൻവി എല്ലാതരം ജനങ്ങളെയും കവിതയോടും, അക്‌ബർ കക്കട്ടിൽ സാധാരണക്കാരെ കഥയോടും അടുപ്പിച്ച മഹത് വ്യക്തിത്വങ്ങളായിരുന്നെന്നും പറഞ്ഞു.
ആനന്ദക്കുട്ടൻ സ്വപ്നതുല്യങ്ങളായ ദൃശ്യങ്ങൾ കാമറയിൽ ഒപ്പിയെടുത്ത ആളായിരിന്നുവെന്നും, രാജാമണി സംഗീതം മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ എന്നും നിറഞ്ഞു നിൽക്കുമെന്നും, ഏറെ ചിരിപ്പിച്ച കൽപന ഇനി വേദനയാണെന്നും അധ്യക്ഷൻ ജഗത് കൃഷ്ണകുമാർ അഭിപ്രയപ്പെട്ടു.

