വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റു വലത്തേ കാലിനു മൂന്നു മേജർ ഓപ്പറേഷൻ കഴിഞ്ഞു തിരുവനന്തപുരം എസ്‌പി. ഫോർട്ട് ആശുപത്രിയിൽ കഴിയുന്ന അലീന മോൾക്ക് ബഹ്റൈൻ ലാൽ കെയേഴ്‌സിന്റെ കൈത്താങ്ങ്. ലാൽ കെയേഴ്‌സ് ബഹ്റൈൻ നടത്തി വരാറുള്ള പ്രതി മാസ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അലീന മോൾക്ക് വേണ്ടിയുള്ള ചികിത്സ ധനസഹായം ലാൽ കെയേഴ്‌സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ ബഹറിനിൽ ഉള്ള അലീന മോളുടെ അദ്ധ്യാപകൻ ജോബിൻ യോഹന്നാൻ കുട്ടിക്കു കൈമാറി. ലാൽ കെയേഴ്‌സ് സെക്രട്ടറി ഫൈസൽ എഫ് എം, മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയ ഷൈജു, കിരീടം ഉണ്ണി, പ്രജിൽ, അജി ചാക്കോ, ഗോപേഷ്, അനു കമൽ, രാജേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.