- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാധാ കൃഷ്ണ പിള്ളക്കും പി. ഉണ്ണികൃഷ്ണനും സ്നേഹാദരം; ലാൽ കെയേർസ് വിഷു ഈസ്റ്റർ ആഘോഷിച്ചു
ലാൽ കെയേർസ് ബഹ്റൈൻ വിഷു ഈസ്റ്റർ വിപുലമായ രീതിയിൽ ആഘോഷിച്ചു. സെക്രട്ടറി ഫൈസൽ എഫ്.എം സ്വാഗതം പറഞ്ഞ യോഗ പരിപാടികൾ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ നിയന്ത്രിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ പുതിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റ രാധാകൃഷ്ണ പിള്ളയെ എബ്രഹാം ജോണും, വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് പുതിയ ചെയർമാൻ ആയി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പി ഉണ്ണികൃഷ്ണനെ ജ്യോതി മേനോനും ലാൽ കേയെർസിനു വേണ്ടി പൊന്നാട അണിയിച്ചു ചടങ്ങിൽ ആദരിച്ചു. ആദരവ് ഏറ്റു വാങ്ങിയവർ ലാൽ കെയറിന്റെ ജീവ കാരുണ്യ പ്രവർത്തന രീതി ഇവിടുള്ള മുഴുവൻ സംഘടനകൾക്കും മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു. സാമൂഹ്യ പ്രവർത്തകൻ കെ.ടി. സലിം, കുടുംബ സൗഹൃദ വേദി രക്ഷാധികാരി അജിത് കുമാർ, പ്രസിഡന്റ് ജേക്കബ് തെക്കും തോട്, സെക്രട്ടറി ജ്യോതിഷ് പണിക്കർ, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് സേവി മാത്തുണ്ണി, സതീഷ് മുതലയിൽ, സ്പാക് ഡയറക്ടർ ലതാ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഷൈജു കൺവീനറും, സുധീർ, ടിറ്റോ എന്നിവർ ജോ. കൺവീനേർസും ആയിരുന്ന പരിപാടിയിൽ കുസൃതി ചോദ്യങ്ങളും,

ലാൽ കെയേർസ് ബഹ്റൈൻ വിഷു ഈസ്റ്റർ വിപുലമായ രീതിയിൽ ആഘോഷിച്ചു. സെക്രട്ടറി ഫൈസൽ എഫ്.എം സ്വാഗതം പറഞ്ഞ യോഗ പരിപാടികൾ പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ നിയന്ത്രിച്ചു.
ബഹ്റൈൻ കേരളീയ സമാജത്തിന്റെ പുതിയ പ്രസിഡന്റ് ആയി സ്ഥാനമേറ്റ രാധാകൃഷ്ണ പിള്ളയെ എബ്രഹാം ജോണും, വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് പുതിയ ചെയർമാൻ ആയി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പി ഉണ്ണികൃഷ്ണനെ ജ്യോതി മേനോനും ലാൽ കേയെർസിനു വേണ്ടി പൊന്നാട അണിയിച്ചു ചടങ്ങിൽ ആദരിച്ചു.
ആദരവ് ഏറ്റു വാങ്ങിയവർ ലാൽ കെയറിന്റെ ജീവ കാരുണ്യ പ്രവർത്തന രീതി ഇവിടുള്ള മുഴുവൻ സംഘടനകൾക്കും മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു.
സാമൂഹ്യ പ്രവർത്തകൻ കെ.ടി. സലിം, കുടുംബ സൗഹൃദ വേദി രക്ഷാധികാരി അജിത് കുമാർ, പ്രസിഡന്റ് ജേക്കബ് തെക്കും തോട്, സെക്രട്ടറി ജ്യോതിഷ് പണിക്കർ, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് സേവി മാത്തുണ്ണി, സതീഷ് മുതലയിൽ, സ്പാക് ഡയറക്ടർ ലതാ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഷൈജു കൺവീനറും, സുധീർ, ടിറ്റോ എന്നിവർ ജോ. കൺവീനേർസും ആയിരുന്ന പരിപാടിയിൽ കുസൃതി ചോദ്യങ്ങളും, മോഹൻലാൽ ക്വിസ്, ഗെയിംസ് എന്നിവയിൽ വിജയിച്ചവർക്ക് വൈസ് പ്രസിഡന്റ് പ്രജിൽ, അഭയ ടിറ്റോ, ഷീന ഷൈജു, ഷാഹിന ഫൈസൽ എന്നിവർ സമ്മാന ദാനം നടത്തി.

ഉത്സവ് 2016 മോഹൻലാൽ പരിപാടിയിൽ സഹകരിച്ച മികച്ച ഏരിയ കമ്മിറ്റികൾ ആയ ഗുധേബിയ, സൽമാനിയ, കൂടാതെ മനോജ്, സുബിൻ, ടിറ്റോ എന്നിവർക്കും ചടങ്ങിൽ വച്ച് ട്രോഫികൾ വിതരണം ചെയ്തു. തുടർന്ന് നടന്ന വിഭവ സമൃദ്ധമായ വിഷു സദ്യക്ക് സുബിൻ, അരുൺ, വിപിൻ, അജി ചാക്കോ, ലിജീഷ്, വിശാഖ് എന്നിവർ നേതൃത്വം നൽകി.








