ലാൽ കെയെർസ് ബഹറിൻ 70-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം അസ്രി ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ അസ്രി ബീച്ചിൽ വച്ച് കേക്ക് മുറിച്ചു ആഘോഷിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു. പ്രസിഡണ്ട് ജഗത് കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലാൽ കെയെർസ് സെക്രട്ടറി എഫ്. എം.ഫൈസൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അസ്രി യൂണിറ്റ് കൺവീനർസ് അരുൺ നെയ്യാർ, വിപിൻ, ലാൽ കെയെർസ് ബഹ്റൈൻ ട്രഷറർ ഷൈജു, ജോ. സെക്രട്ടറി കിരീടം ഉണ്ണി, വൈ. പ്രസിഡന്റ് പ്രജിൽ, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങൾ സുബിൻ, ഹരി, അരുൺ, രാജു, ബിബിൻ, സുമേഷ്, നവീൻ, അഭിലാഷ് എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.