ന്തൃയിലെ മൂന്നു ഭാഷകളിൽ സൂപ്പർ ഹിറ്റ് ആയി പ്രദർശിപ്പിച്ചു വരുന്ന മോഹൻലാൽ ചിത്രമായ വിസ്മയം എന്ന സിനിമയുടെ വിജയം ലാൽ കെയെർസ് & മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് ബഹ്റൈൻ മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങളും, നൃത്തങ്ങളും മറ്റു കലാ പരിപാടികളും കോർത്തിണക്കി 'വിസ്മയസന്ധ്യ' എന്ന പേരിൽ ആഘോഷിച്ചു.

ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എഫ് എം ഫൈസൽ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ ശ്രീ. എബ്രഹാം ജോൺ, ബിഗ് ഫെയ്‌സ് ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, ബി കെ എസ് മുൻ പ്രസിഡന്റ് വർഗീസ് കാരക്കൽ, ഐ വൈ സി സി മുൻ രക്ഷാധികാരി ബിജു മലയിൽ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ജോ സെക്രട്ടറി മനോജ് മണികണ്ടൻ നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ വച്ച് ബഹ്രൈനിലെ കൊച്ചു ഗായിക തൻവി ഹരിയെ മോഹൻലാൽ ഫാൻസിനു വേണ്ടി എബ്രഹാം ജോൺ മോമെന്‌ടോ നൽകി ആദരിച്ചു കൂടാതെ ലാൽ കെയെർസ് പ്രതിമാസം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്ത മാസം നാട്ടിൽ വച്ച് കൈമാറാൻ ഉള്ള സഹായധനം ട്രെഷറർ ഷൈജു പ്രസിഡണ്ടിനു കൈമാറി.

നൂറിലധികം വരുന്ന ബഹ്റൈൻ മോഹൻലാൽ ഫാൻസ് അംഗങ്ങളും കുടുംബങ്ങളും നിറഞ്ഞ സദസ്സിന് മുന്നിൽ കൊച്ചു ഗായിക തൻവി ഹരി, ശരത്, രമ്യ, ആരതി, ലിജോ, സുബിൻ എന്നിവർ ആലപിച്ച ഗാനങ്ങളും, വിപിൻ (ചാനൽ ഡാൻസർ മത്സരാർത്ഥി) അവതരിപ്പിച്ച നൃത്തവും പരിപാടിക്ക് കൊഴുപ്പ് കൂട്ടി. മോഹൻലാൽ ചിത്രങ്ങളെ ബന്ധപ്പെട്ട് നടത്തിയ മൾടിമീഡിയ ക്വിസ് പ്രോഗ്രാമിൽ പന്കെടുത്ത് വിജയിച്ചവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർമാരായ നന്ദൻ, മനോജ്, ലാൽ കെയെർസ് വൈസ് പ്രസിഡന്റ് പ്രജിൽ, ടിറ്റോ, ജോ. സെക്രട്ടറി കിരീടം ഉണ്ണി, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങൾ, എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.