ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് പുതിയ മാതൃക തീർത്തുകൊണ്ട് ലാൽ കെയെർസ് ബഹ്‌റിൻ തികച്ചും കഷ്ടത അനുഭവിക്കുന്ന പ്രവാസികൾക്ക് സഹായം നൽകുവാൻ വേണ്ടി തുടക്കം കുറിച്ച ലാൽ കെയെർസ് 'പ്രവാസികൾക്ക് ഒപ്പം' എന്ന പദ്ധതിയുടെ ഔപചാരികമായ ഉത്ഘാടനം പത്മശ്രീ മോഹൻലാൽ എർണാകുളത്ത് വച്ച് നിർവഹിച്ചു.

ഈ പദ്ധതിയുടെ ആദ്യ ധനസഹായം കഴുത്തിന് താഴെ ശരീരം തളർന്നു കിടക്കുന്ന കൊല്ലം കുണ്ടറ പെരുമ്പുഴ സ്വദേശിയും മുൻ പ്രവാസിയുമായ ജോണിക്കുട്ടിയുടെ ചികിത്സയ്ക്കു ധനസമാഹരണം നടത്തുന്ന 'തണൽ പെരുമ്പുഴ' സംഘടനയുടെ ഭാരവാഹിക്ക് പത്മശ്രീ മോഹൻലാൽ കൈമാറി.

ബഹ്റൈൻ ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, മറ്റു എക്‌സിക്യുടിവ് അംഗങ്ങൾ ആയ അരുൺ, ലിജീഷ്, പ്രദീപ്, സുമേഷ്, തണൽ പെരുമ്പുഴ ട്രെഷറർ ധനേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കഴിഞ്ഞ മൂന്നു വർഷങ്ങളായി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന ലാൽ കെയെർസ് ബഹ്റൈനേയും അതിന്റെ പ്രവർത്തകരെയും പത്മശ്രീ മോഹൻലാലാൽ അഭിനന്ദിക്കുകയും എല്ലാവിധ ആശംസകളും അറിയിക്കുകയും ചെയ്തു.