2017 ഏഷ്യൻ അത്‌ലടിക് മീറ്റ് സ്വർണമെഡൽ ജേതാവ് പി.യു. ചിത്രയ്ക്ക് ബഹ്റൈൻ ലാൽ കേയെര്‌സിനു വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ മോമെന്‌ടോ നൽകി ആദരിച്ചു. സെക്രെട്ടറി എഫ് എം ഫൈസൽ, ട്രെഷറർ ഷൈജു എന്നിവർ സന്നിഹിതരായിരുന്നു.

പത്മശ്രീ മോഹൻലാൽ തിരശ്ശീലയിലേക്ക് നടന്നു കയറിയ തിരനോട്ടം എന്ന സിനിമയിലെ ലാലേട്ടന്റ ആദ്യ സ്റ്റിൽ ഇടപ്പഴഞ്ഞി ശ്രീധരൻ എന്ന ഫോട്ടോ ഗ്രാഫറാണ് എടുത്തത്. ചില കേസുകൾ കൊണ്ട് ജപ്തി ചെയ്തു പോയ സ്റ്റുഡിയോ വീണ്ടെടുത്ത് കഷ്ടതയിൽ കഴിയുന്ന ഇടപ്പഴഞ്ഞി ശ്രീധരന് തിരിച്ചു നൽകാൻ വേൾഡ് വൈഡ് ഉള്ള ലാൽ കെയെർസ് യൂണിറ്റുകൾ കൈകോർക്കുകയാണ്. അതിലേക്ക് ബഹ്റൈൻ ലാൽ കെയെർസ് അംഗങ്ങൾ സ്വരൂപിച്ച തുകയും ചടങ്ങിൽ പി.യു. ചിത്ര കൈമാറി