മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി  ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ ലാൽ കെയെർസിന്റെ അസ്രി (ASRY) ഏരിയ കമ്മിറ്റി നിലവിൽ വന്നു. അസ്രിയിൽ ഇന്നലെ നടന്ന ചടങ്ങിൽ 15 അംഗ കമ്മിറ്റിയും ഏരിയ കൺവീനർമാരായി അരുൺ ഗണേശൻ , വിപിൻ രവീന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു.

ലാൽ കെയെർസ് ബഹ്‌റൈൻ ഘടകം കോ ഓർഡിനേറ്റെഴ്‌സ് ആയ ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ് എം , മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഈ മാസം റിലീസ് ചെയ്യുന്ന പത്മശ്രീ മോഹൻലാലിന്റെ പുതിയ സിനിമ 'എന്നും എപ്പോഴും' ബഹറിനിൽ റിലീസ്  ആകുന്ന ദിവസം ഒരു ജീവകാരുണ്യ പ്രവർത്തനം നടത്തിക്കൊണ്ടു ആഘോഷിക്കാൻ കമ്മിറ്റി തീരുമാനം എടുത്തു.