ഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളോട് അനുബന്ധിച്ച് ലാൽ കെയെർസ് ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോപ്ലക്‌സിൽ വച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടു ശ്രെദ്ധയമായി. രാവിലെ 8 മണി മുതൽ ആരംഭിച്ച ക്യാമ്പിൽ ദേശ ഭാഷ ഭേദമന്യേ നൂറോളം പേർ രക്തദാനം ചെയ്തു.

ബഹ്‌റൈൻ ലാൽ കെയെർസ് സംഘടിപ്പിക്കുന്ന നാലാമത് രക്തദാന ക്യാമ്പ് ആണ് ഇത്. ബഹ്‌റൈൻ ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഫൈസൽ എഫ് എം., വൈ. പ്രസിഡന്റ് പ്രജിൽ പ്രസന്നൻ, ജോ. സെക്രട്ടറി കിരീടം ഉണ്ണി എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

എക്‌സി. അംഗങ്ങൾ ആയ വിപിൻ, അരുൺ, ഷൈജു, രഞ്ജിത് ലാൽ, ശ്യാം കുമാർ, സുബിൻ, ലിജീഷ്, വിശാഖ് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ബഹ്രൈനിലെ സാമൂഹ്യ പ്രവർത്തകരായ കെ ടി സലിം, ജ്യോതി മേനോൻ, ബിജു മലയിൽ, സാനി പോൾ, കുടുംബ സൗഹൃദ വേദി സെക്രട്ടറി ജ്യോതിഷ് പണിക്കർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.