മനാമ: മോഹൻലാലിന്റെ ഓണച്ചിത്രം ആയ  പെരുച്ചാഴിയുടെ ലോകം എമ്പാടും ഉള്ള  റിലീസിംഗിനോട്  അനുബന്ധിച്ച് ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിൽ വച്ചു  ലാൽ കെയേർസ് ബഹറിൻ ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

എല്ലാ മൂന്നു മാസത്തിലും നടത്തി വരാറുള്ള രക്തദാന  ക്യാമ്പിൽ ഈ തവണയും പതിവ് പോലെ ദേശ ഭാഷ ഭേദമന്യേ ബഹ്‌റിനികൾ അടക്കം ഉള്ള അമ്പതിലധികം പേർ  രക്ത ദാനം നടത്തി. ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ് എം , ടിറ്റോ ഡേവിസ് , പ്രമോദ് എടപ്പാൾ, രിജിൻ സർക്കാർ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.