മനാമ: ബഹ്റൈൻ ലാൽ കെയേഴ്‌സിന്റെ ഈ വർഷത്തെ ഇഫ്താർ സ്‌നേഹ സംഗമം സിത്രയിലെ സാധാരണക്കാരായ ആളുകൾ ഉള്ള ജുമാ കൺസ്ട്രക്ഷൻ കമ്പനിയിയിൽ വച്ച് ലാളിത്യമായും ഹൃദ്യമായും നടത്തി. നൂറോളം തൊഴിലാളികളും ലാൽ കെയേഴ്‌സിന്റെ അമ്പതോളം അംഗങ്ങളും പങ്കെടുത്തു. ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഫൈസൽ എഫ് എം. എന്നിവർ നേതൃത്വം നൽകിയ ഇഫ്താർ സംഗമത്തിന് മറ്റു എക്‌സിക്യുട്ടിവ് അംഗങ്ങൾ ആയ ജ്യോതിഷ് പണിക്കർ, കിരീടം ഉണ്ണി, ഷൈജു, വിപിൻ, അരുൺ, പ്രജിൽ, സുബിൻ എന്നിവർ നിയന്ത്രിച്ചു.