- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ ലാൽ കെയെർസ് ചികിത്സാധനസഹായം കൈമാറി
മനാമ: വില്ലൻ സിനിമയുടെ ബഹ്റൈൻ റിലീസിനോട് അനുബന്ധിച്ച് ബഹ്റൈൻ ലാൽ കെയെർസ് ആൻഡ് മോഹൻലാൽ ഫാൻസ് മുക്ത സിനിമാസിൽ വച്ച് നടത്തിയ ഫാൻസ് ഷോയിൽ വച്ച് ബഹ്റൈൻ ലാൽ കെയെർസിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാധനസഹായം കൈമാറി. കൊല്ലം ജില്ലയിലെ പെരുമ്പുഴയിലെ അനിൽ കുമാർ എന്ന രോഗിക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ടി സമാഹരിക്കുന്ന ഫണ്ടിലേക്കുള്ള ധനസഹായം ലാൽ കെയെർസ് ബഹ്റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണകുമാറിനു ട്രെഷറർ ഷൈജു ചടങ്ങിൽ വച്ചു ഔപചാരികമായി കൈമാറി. വില്ലൻ സിനിമയുടെ ഫാൻസ് ഷോയും ആഘോഷങ്ങളും ബഹ്റൈൻ ലാൽ കെയെർസ് സെക്രട്ടറി ഫൈസൽ എഫ് എം കേക്ക് മുറിച്ചു തുടക്കം കുറിച്ചു. ജോ സെക്രെട്ടറിമാരായ അരുൺ, മനോജ്, വൈസ് പ്രസിഡന്റ്മാരായ പ്രജിൽ, ടിറ്റോ എന്നിവർ ആഘോഷപരിപാടികൾ നിയന്ത്രിച്ചു.
മനാമ: വില്ലൻ സിനിമയുടെ ബഹ്റൈൻ റിലീസിനോട് അനുബന്ധിച്ച് ബഹ്റൈൻ ലാൽ കെയെർസ് ആൻഡ് മോഹൻലാൽ ഫാൻസ് മുക്ത സിനിമാസിൽ വച്ച് നടത്തിയ ഫാൻസ് ഷോയിൽ വച്ച് ബഹ്റൈൻ ലാൽ കെയെർസിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാധനസഹായം കൈമാറി. കൊല്ലം ജില്ലയിലെ പെരുമ്പുഴയിലെ അനിൽ കുമാർ എന്ന രോഗിക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ടി സമാഹരിക്കുന്ന ഫണ്ടിലേക്കുള്ള ധനസഹായം ലാൽ കെയെർസ് ബഹ്റൈൻ പ്രസിഡന്റ് ജഗത് കൃഷ്ണകുമാറിനു ട്രെഷറർ ഷൈജു ചടങ്ങിൽ വച്ചു ഔപചാരികമായി കൈമാറി.
വില്ലൻ സിനിമയുടെ ഫാൻസ് ഷോയും ആഘോഷങ്ങളും ബഹ്റൈൻ ലാൽ കെയെർസ് സെക്രട്ടറി ഫൈസൽ എഫ് എം കേക്ക് മുറിച്ചു തുടക്കം കുറിച്ചു. ജോ സെക്രെട്ടറിമാരായ അരുൺ, മനോജ്, വൈസ് പ്രസിഡന്റ്മാരായ പ്രജിൽ, ടിറ്റോ എന്നിവർ ആഘോഷപരിപാടികൾ നിയന്ത്രിച്ചു.
Next Story