ബഹ്‌റിൻ: രണ്ടു വൃക്കയും തകരാറിൽ ആയ കോഴിക്കോട് സ്വദേശി പുത്തൻ പുരക്കൽ ഷാജിയുടെ വൃക്ക മാറ്റി വക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടി ബഹ്‌റൈൻ ലാൽ കെയെർസ് സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാർ, ബഹ്‌റിനിൽ ജോലി ചെയ്യുന്ന ഷാജിയുടെ ഭാര്യാ സഹോദരൻ ദിഗേഷിനു കൈമാറി.

ബഹ്‌റൈൻ ലാൽകെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഫൈസൽ എഫ് എം., ജോയിന്റ് സെക്രട്ടറിമാരായ മനോജ് മണികണ്ഠൻ, കിരീടം ഉണ്ണി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജ്യോതിഷ് പണിക്കർ, ലിജീഷ്, വിപിൻ, വിശാഖ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പെട്ടെന്ന് തന്നെ ഇത്രയും തുക സമാഹരിക്കാൻ സഹായിച്ച ലാൽ കെയെർസിലെ  എല്ലാ അംഗങ്ങൾക്കും, പ്രവാസി സുമനസ്സുകൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു. മോഹൻലാലും തന്റെ ഒഫീഷ്യൽ ഫേസ്‌ബുക്ക്  പേജിൽ കൂടി ബഹ്‌റൈൻ ലാൽ കെയെർസ് നടത്തിയ ഈ ജീവ കാരുണ്യ പ്രവർത്തനം പ്രസിദ്ധപ്പെടുത്തി.