- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാളിത്യവും സംഘാടന മികവും കൊണ്ട് ശ്രദ്ധേയമായി മാറിയ ലാൽ കെയേഴ്സ് ഇഫ്താർ
ലാൽ കെയെർസ് ബഹ്‌റൈൻ, മനാമ ഹൗസ് ഓഫ് യുണിഫോം തൊഴിൽശാലയിൽ വച്ച് അവിടെ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് ട്രാവലക്‌സിന്റെ സഹകരണത്തോടെ നടത്തിയ ഇഫ്താർ സംഗമം ലാളിത്യം കൊണ്ടും, സാധാരണ ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും ശ്രേദ്ധേയമായി. ഒരു പാട് പരിപാടികൾക്കൊന്നും പങ്കെടുത്തിട്ടില്ലാത്ത വലിയ വിഭാഗം സാധാരണ തൊഴിലാളികൾക്ക് ഇഫ്താ

ലാൽ കെയെർസ് ബഹ്‌റൈൻ, മനാമ ഹൗസ് ഓഫ് യുണിഫോം തൊഴിൽശാലയിൽ വച്ച് അവിടെ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികൾക്ക് ട്രാവലക്‌സിന്റെ സഹകരണത്തോടെ നടത്തിയ ഇഫ്താർ സംഗമം ലാളിത്യം കൊണ്ടും, സാധാരണ ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും ശ്രേദ്ധേയമായി.
ഒരു പാട് പരിപാടികൾക്കൊന്നും പങ്കെടുത്തിട്ടില്ലാത്ത വലിയ വിഭാഗം സാധാരണ തൊഴിലാളികൾക്ക് ഇഫ്താർ സംഗമവും, റമദാൻ സന്ദേശങ്ങളും വിജ്ഞാനപ്രധവും ഉൽസാഹകരവുമായി മാറി.
കെ ഐ ജി പ്രസിഡന്റ് സയ്ദ് റമദാൻ ഹിന്ദിയിൽ നൽകിയ റമദാൻ മത സൗഹർദ്ദ സന്ദേശം തികച്ചും താല്പര്യപൂർവ്വം നിറഞ്ഞ കൈയടികളോടെയാണ് തൊഴിലാളികൾ വരവേറ്റത്.
ആർഭാടം നിറഞ്ഞ ഒരുപാട് ഇഫ്താറുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഹൃദ്യമായി തോന്നിയത് സാധാരണക്കാരോടൊപ്പം ഉള്ള ഈ ഇഫ്താർ ആണെന്നും, ഇഫ്താർ സംഗമങ്ങൾ ഇത് പോലെ ലാളിത്യമായിരിക്കാൻ എല്ലാവരും വരുന്ന വർഷങ്ങളിൽ എങ്കിലും കരുതിയിരിക്കണമെന്നും കെ സി എ സെക്രട്ടറി സോവിച്ചൻ തന്റെ ആശംസാ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു.

ഓ ഐ സി സി നേതാവ് സയ്ദ് അലി തന്റെ ആശംസാ പ്രസംഗത്തിൽ ഒരു താര രാധനാ കൂട്ടായ്മ എന്നതിൽ അപ്പുറം ബഹ്രനിലെ കലാ, സാംസ്‌കാരിക, സാമൂഹിക, ജീവകാരുണ്യ രംഗങ്ങളിലുള്ള ലാൽ കെയെർസ് ന്റെ ഇടപെടലുകൾ താൻ എന്നും അസൂയയോടാണ് നോക്കി കാണുന്നതെന്നും പറഞ്ഞു.കുടുംബ സൗഹൃദ വേദി പ്രസിഡന്റ് അജിത് കുമാറും ആശംസകൾ നേർന്നു.

ലാൽ കെയെർസ് ബഹ്‌റൈൻ കോഓർഡിനെറ്റെഴ്‌സ് ജഗത് കൃഷ്ണകുമാർ, എഫ് എം ഫൈസൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പ്രജിൽ പ്രസന്നൻ, ജ്യോതിഷ് പണിക്കർ, കിരീടം ഉണ്ണി, അരുൺ ജി നെയ്യാർ, വിപിൻ രവീന്ദ്രൻ, ഉല്ലാസ്, ശ്യാംകുമാർ എന്നിവർ നിയന്ത്രിച്ചു.


