ലയാളത്തിന്റെ നടന വിസ്മയം പത്മശ്രീ ഭരത് മോഹൻലാലിന്റെ ആരാധകരുടെ ആഗോളഓൺലൈൻ കൂട്ടായ്മയായ ലാൽ കെയെർസ് വേൾഡ് വൈഡ് ചാരിറ്റബിൾ സൊസൈറ്റികുവൈറ്റ് യൂണിറ്റിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിസ്മയം 2017എന്ന പരിപാടി പ്രശസ്ത സിനിമ സംവിധായകനും നടനുമായ മേജർ രവി ഉദ്ഘാടനം നിർവഹിച്ചു.

Helping Hands are better than praying lips (സഹായിക്കുന്നകരങ്ങളാണ് പ്രാർത്ഥിക്കുന്ന ചുണ്ടുകളേക്കാൾ നല്ലത്) എന്നആപ്തവാക്യത്തിൽ പ്രവർത്തിക്കുന്ന സംഘടന; പ്രതിമാസം നടത്തി വരുന്ന
ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി സമാഹരിച്ച ഡിസംബർ മാസത്തെ തുകകൈമാറി. ഭാരതത്തിനു വേണ്ടി സേവാസനമനുഷ്ഠിച്ച മുതിർന്ന ജവാന്മാരായലെഫ്റ്റനന്റ് പിസി ജോർജ്, വിങ് കമാൻഡർ സുബ്രമണ്യൻ, മുരളി പണിക്കർ,കുവൈത്തിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ മനോജ് മാവേലിക്കര, സന്നദ്ധരക്തദാന കൂട്ടായ്്മ ആയ ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് ടീം തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

ലാൽ കെയെർസ് കുവൈറ്റ് പ്രസിഡന്റ് രാജേഷ് ആർ .സെക്രട്ടറി ഷിബിൻലാൽ എന്നിവർ ചേർന്ന് മേജർ രവിയെ ആദരിച്ചു. ലാൽകെയെർസ് കുവൈറ്റിന്റെ പ്രസിഡന്റ് രാജേഷ്, സെക്രട്ടറി ഷിബിൻലാൽ, ട്രെഷറർഅനീഷ് നായർ, സൺറൈസ് ഇന്റർനാഷണൽ റെസ്റ്റോറന്റ് എം ഡി സജീവ് നാരായണൻഎന്നിവർ സംസാരിച്ചു. തുടർന്ന് കുവൈത്തിലെ പ്രമുഖ കലാകാരന്മാർ അണിനിരന്നവിവിധ പരിപാടികളും അരങ്ങേറി.