മനാമ: പത്മശ്രീ ലെഫ്റ്റ്, കേണൽ മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് ബഹ്റൈൻ ലാൽ കെയെർസിന്റെ നേതൃത്വത്തിൽ റിഫ്ഫ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ചു 20 നു വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ക്യാമ്പിൽ ഷുഗർ, ബ്ലഡ് പ്രെഷർ, ടോട്ടൽ കൊളസ്‌ട്രോൾ എന്നീ പതിവ് പരിശോധനകൾ കൂടാതെ, ക്രിയാറ്റിനിൻ, എസ്.ജി.പി.റ്റി. (കിഡ്‌നി, ലിവർ സംംബന്ധമായ) പരിശോധനകളും സൗജന്യമായി ചെയ്യാനും അതിന് ശേഷം പിന്നീടൊരിക്കൽ വിദഗ്ദ്ധ ഡോക്ടറുമായി ഒരു സൗജനൃപരിശോധനയും തരപ്പെടുത്തികൊടുക്കുമെന്നും ലാൽ കെയെർസ് ബഹ്റൈൻ കോ-ഓർഡിനേറ്റർമാർ ആയ ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ്. എം എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഫാമിലികൾക്കായി പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഈ ക്യാമ്പിൽ പങ്കെടുക്കാനും ടെസ്റ്റുകൾ ചെയ്യാനും മുൻകൂട്ടി രജിസ്റ്റർ ചെയ്തു ടോക്കൻ വാങ്ങേണ്ടതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു . വിവരങ്ങൾക്കും രെജിസ്ട്രഷനും 3728 2255, 3452 5108, 3344 4560, 3909 1901 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.