ഹ്റൈൻ ലാൽ കെയെർസ് & മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റിന്റെ 2017 ലെ കലണ്ടർ പ്രകാശനം മലയാള സിനിമാ ഗാനരംഗത്ത് 2015 ലെ കേരള സംസ്ഥാന സ്‌പെഷ്യൽ ജൂറി പുരസ്‌കാരം നേടിയ കൊച്ചു ഗായിക ശ്രേയ ജയദീപ് നിർവഹിച്ചു.

ബഹ്റൈൻ ലാൽ കെയെർസ് 2016 ൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചാണ് കലണ്ടർ തയ്യാരാക്കിയിരിക്കുന്നത്. തദവസരത്തിൽ ബഹ്റൈൻ ലാൽ കെയെർസ് വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ ശ്രേയ ജയദീപിനു മോമെന്‌ടോ നൽകി ആദരിച്ചു.

ഇവന്റ് കോ ഓർഡിനേറ്റർ മുരളീധരൻ പള്ളിയത്ത്, ബഹ്റൈൻ ലാൽ കെയെർസ് സെക്രെട്ടറി ഫൈസൽ എഫ് എം, ട്രെഷറർ ഷൈജു, വൈസ് പ്രസിഡന്റ് പ്രജിൽ പ്രസന്നൻ, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങളായ ജ്യോതിഷ് പണിക്കർ, അരുൺ, അനു കമൽ, രാജേഷ്, തോമസ് ഫിലിപ്പ്, സുജീഷ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.