ഹ്റൈൻ ലാൽ കെയെർസ് ന്റെ 2018 ലെ കലണ്ടർ പ്രകാശനം പ്രശസ്ത സിനിമാതാരവും, കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്ടിവൽ ഡയറക്ടറുമായ ശ്രീ. രവീന്ദ്രൻ നിർവഹിച്ചു. ബഹ്റൈൻ ലാൽ കെയെർസ് 2017 ൽ നടത്തിയ പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചാണ് കലണ്ടർ തയ്യാരാക്കിയിരിക്കുന്നത്.

തദവസരത്തിൽ ബഹ്റൈൻ ലാൽ കെയെർസിന് വേണ്ടി പ്രസിഡന്റ് ജഗത് കൃഷ്ണകുമാറും , സെക്രെട്ടറി ഫൈസൽ എഫ് എം ചേർന്ന് രവീന്ദ്രനു മോമെന്‌ടോ നൽകി ആദരിച്ചു. ബഹ്റൈൻ ലാൽ കെയെർസ് ട്രെഷറർ ഷൈജു, ജോ. സെക്രെട്ടറി അരുൺ തൈക്കാട്ടിൽ, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങളായ സുബിൻ സുരേന്ദ്രൻ, ജസ്റ്റിൻ ഡേവിസ്, അജീഷ് മാത്യു, വിഷ്ണു മണ്ണടി, രതിൻ തിലക്, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.