- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാ മോനെ ഈ എരപ്പാളിത്തരമൊക്കെ കാണിച്ചത്? ഇതുകൊണ്ടൊക്കെ അങ്ങ് തോൽപ്പിച്ചു എന്നൊരു ധാരണയുണ്ടെങ്കിൽ മറന്നേക്ക്; കാരണം ഈ കളി ഞങ്ങൾ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ്: ദിലീപിന്റെ കമ്മാരസംഭവത്തിന് ഒപ്പം തിയേറ്ററുകളിലെത്തിയ മഞ്ജുവിന്റെ 'മോഹൻലാലി'ന്റെ പോസ്റ്ററുകൾ പരക്കെ കീറിയപ്പോൾ ലാലേട്ടൻ സ്റ്റൈൽ മറുപടിയുമായി ഫാൻസുകാർ
കൊച്ചി: ദിലീപിന്റെ ചിത്രമായ കമ്മാരസംഭവവും ലാൽ ആരാധികയായി മഞ്ജുവാര്യർ എത്തുന്ന മോഹൻലാൽ എന്ന ചിത്രവുമാണ് ഇക്കുറി വിഷുക്കാലത്ത് തിയേറ്ററുകളിൽ തരംഗം. കമ്മാര സംഭവം വിജയിപ്പിക്കാൻ മറ്റു ചിത്രങ്ങളുടെ റിലീസ് വൈകിപ്പിച്ചു എന്ന വാദവും ഉയർന്നതിനിടെയാണ് മഞ്ജുവും ദിലീപും മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾ തിയേറ്ററുകളിൽ പരസ്പരം പോരിനെത്തിയത്. ഇത് വലിയ ചർച്ചയാവുകയും ചെയ്തു. ഇതിനിടെ 'മോഹൻലാൽ' എന്ന മഞ്ജു ചിത്രത്തിന്റെ പോസ്റ്ററുകൾ വ്യാപകമായി പല സ്ഥലത്തും കീറി നശിപ്പിക്കപ്പെട്ടു. ഇതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെതിരെ ലാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കടുത്ത വിമർശനവുമായി എത്തുകയും ചെയ്തു. 'ആരാ മോനെ ഈ എരപ്പാളിത്തരമൊക്കെ കാണിച്ചത്? ആരായാലും ശരി ഇതുകൊണ്ടൊക്കെ അങ്ങ് തോൽപ്പിച്ചു എന്നൊരു തെറ്റിദ്ധാരണയുണ്ടെങ്കിൽ അതങ്ങു മറന്നേക്ക്. കാരണം ഈ 'കളി ഞങ്ങൾ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ്'. ലാലേട്ടൻ ഡയലോഗ് സ്‌റ്റൈലിൽ തന്നെ തിരിച്ചടിച്ചാണ് തങ്ങളുടെ പോസ്റ്റർ കീറുന്നവർക്ക് എതിരെ അണിയറ പ്രവർത്തകരും ആരാധകരും എത്തിയ
കൊച്ചി: ദിലീപിന്റെ ചിത്രമായ കമ്മാരസംഭവവും ലാൽ ആരാധികയായി മഞ്ജുവാര്യർ എത്തുന്ന മോഹൻലാൽ എന്ന ചിത്രവുമാണ് ഇക്കുറി വിഷുക്കാലത്ത് തിയേറ്ററുകളിൽ തരംഗം. കമ്മാര സംഭവം വിജയിപ്പിക്കാൻ മറ്റു ചിത്രങ്ങളുടെ റിലീസ് വൈകിപ്പിച്ചു എന്ന വാദവും ഉയർന്നതിനിടെയാണ് മഞ്ജുവും ദിലീപും മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രങ്ങൾ തിയേറ്ററുകളിൽ പരസ്പരം പോരിനെത്തിയത്. ഇത് വലിയ ചർച്ചയാവുകയും ചെയ്തു.
ഇതിനിടെ 'മോഹൻലാൽ' എന്ന മഞ്ജു ചിത്രത്തിന്റെ പോസ്റ്ററുകൾ വ്യാപകമായി പല സ്ഥലത്തും കീറി നശിപ്പിക്കപ്പെട്ടു. ഇതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെതിരെ ലാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കടുത്ത വിമർശനവുമായി എത്തുകയും ചെയ്തു.
'ആരാ മോനെ ഈ എരപ്പാളിത്തരമൊക്കെ കാണിച്ചത്? ആരായാലും ശരി ഇതുകൊണ്ടൊക്കെ അങ്ങ് തോൽപ്പിച്ചു എന്നൊരു തെറ്റിദ്ധാരണയുണ്ടെങ്കിൽ അതങ്ങു മറന്നേക്ക്. കാരണം ഈ 'കളി ഞങ്ങൾ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ്'.
ലാലേട്ടൻ ഡയലോഗ് സ്‌റ്റൈലിൽ തന്നെ തിരിച്ചടിച്ചാണ് തങ്ങളുടെ പോസ്റ്റർ കീറുന്നവർക്ക് എതിരെ അണിയറ പ്രവർത്തകരും ആരാധകരും എത്തിയത്. ഇതിന് വലിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. തിയേറ്ററുകളിലും വിഷയം ചർച്ചയായിട്ടുണ്ട്. ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടൻ എന്ന് വ്യക്തമാക്കിയാണ് ഫേസ്‌ബുക്ക് കുറിപ്പ് അണിയറ പ്രവർത്തകർ അവസാനിപ്പിക്കുന്നത്. ഇത്തരത്തിൽ വെല്ലുവിളി വേണ്ടെന്ന മുന്നറിയിപ്പുമായി ട്രോളുകളും നിരവധിയാണ് പ്രചരിക്കുന്നത്.
പോസ്റ്റർ കീറിയതിനെതിരായ പ്രചരണം ഇങ്ങനെ:
'ആരാ മോനെ ഈ എരപ്പാളിത്തരമൊക്കെ കാണിച്ചത്...? ആരായാലും ശെരി ഇതുകൊണ്ടൊക്കെ അങ്ങ് തോൽപ്പിച്ചു എന്നൊരു തെറ്റിദ്ധാരണയുണ്ടെങ്കിൽ അതങ്ങു മറന്നേക്ക് കാരണം ഈ 'കളി ഞങ്ങൾ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ്'
എങ്ങനെ തകർക്കാൻ ശ്രമിച്ചാലും എത്രത്തോളം താഴ്‌ത്താൻ നോക്കിയാലും ശെരി ഞങ്ങൾ ഉയർന്നു പറന്നിരിക്കും കാരണം ഞങ്ങളുടെ സിനിമയുടെ പേര് 'മോഹൻലാൽ'എന്നാണ് ആ പേരിനെ ഓരോ മലയാളിയും എത്ര സ്‌നേഹിക്കുന്നുണ്ടോ അത് മാത്രം മതി ഞങ്ങൾ തളരാതിരിക്കാൻ.
എങ്കിലും ഒന്നു പറഞ്ഞോട്ടെ നിങ്ങൾ എന്ത് വികാരത്തിന്റെ പേരിലാണ് മനപ്പൂർവ്വം പോസ്റ്ററുകൾ നശിപ്പിക്കുന്നതെങ്കിലും ഒന്നോർക്കുക സിനിമ ഒരിക്കലും ഒരു വ്യക്തിയുടെ മാത്രമല്ല. ഓരോ സിനിമയ്ക്ക് പിന്നിലും ഒരു വലിയ കൂട്ടായ്മയുടെ വിയർപ്പുണ്ട്.
സംവിധായകൻ മുതലിങ്ങോട്ട് ഓരോ സിനിമയ്ക്കും പോസ്റ്റർ ഒട്ടിക്കുന്നവന്റെ വരെ അധ്വാനമുണ്ട്.മാസങ്ങൾ നീളുന്ന ഉറക്കമില്ലാത്ത രാത്രിപകലുകളുണ്ട് സ്‌ക്രീനിലെ വിസ്മയവെളിച്ചത്തിൽ തെളിയുന്നത് ഒരു സിനിമ മാത്രമല്ല കൂടെ ഒരുപാട് കലാകാരന്മാരുടെ സ്വപ്നങ്ങൾ കൂടിയാണ്. അതുകൊണ്ട് ഇത്തരം പിതൃരഹിത പരിപാടികൾ ചെയ്യുമ്പോൾ ഒന്നു മറക്കണ്ട.
'തകർക്കാൻ ശ്രമിക്കുന്നിടങ്ങളിലാണ് ഇതിഹാസങ്ങൾ കൂടുതൽ കരുത്തു നേടുന്നത്' സിനിമയാണ്,പ്രതീക്ഷയാണ് സ്വപ്നമാണ്,വിയർപ്പാണ്.
ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടൻ