ലയാളത്തിന്റെ പ്രിയതാരങ്ങളായ ഇന്ദ്രജിത്ത്, ആശാ ശരത്ത്, ജോയി മാത്യൂ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജീൻ മാർക്കോസ് സംവിധാനം ചെയ്യുന്ന എയ്ഞ്ചൽസിനെതിരെ ഫേസ്‌ബുക്കിൽ കമന്റിട്ട ആൾക്ക് ജോയ്മാത്യു നല്കിയ മറുപടി സോഷ്യൽ മീഡിയയിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ഏഞ്ചൽസ് എന്ന സിനിമയുടെ സെറ്റിലെ ചിത്രം ടൈംലൈനായി പോസ്റ്റ് ചെയ്തതിന് ഒരു ആരാധകൻ ഇട്ട കമന്റാണ് ജോയി മാത്യുവിനെ പ്രകോപിപ്പിച്ചത്.ചിത്രം മികച്ചതാണെന്ന് അഭിപ്രായം ഉയർന്നിരുന്നു. മികച്ച നിരൂപണങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. അതിനിടെയാണ് ജോയ് മാത്യുവിന്റെ ചിത്രത്തിന്റെ കമന്റായി ഒരാൾ സിനിമയെക്കുറിച്ച് മോശം കമന്റിട്ടത്. ഏഞ്ചൽസ് ലോജിക് ഇല്ലാത്ത സിനിമയാണെന്നായിരുന്നു അബിൻ തോമസ് എന്ന ആരാധകൻ കമന്റിട്ടത്.

ഇത് വായിച്ച ജോയ് 'നിനക്കൊക്കെ പെരുച്ചാഴി മതിയല്ലോ' എന്ന് പരാമർശിച്ചതാണ് പുലിവാലായത്.  ഇതോടെ ജോയി മാത്യുവിനെതിരേ മോഹൻലാൽ ആരാധകർ ഒന്നാകെ രംഗത്തുവരികയായിരുന്നു.മമ്മൂട്ടിയുടെ കയ്യിൽനിന്ന് പണം വാങ്ങിയാണ് കമന്റിട്ടത് എന്നു വരെയുള്ള കമന്റുകളാണ് ഇതിനു മറുപടിയായി ആരാധകർ അേദ്ദഹത്തിന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. രാജാധിരാജയിലും ശൃംഗാരവേലനിലും അഭിനയിച്ച ആളാണ് ഇപ്പോൾ പെരുച്ചാഴിയെ കുറ്റം പറയുന്നതെന്നും മറ്റും ആരോപിക്കുകയും ചെയ്യുന്നു.