- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരേയെങ്കിലുമൊക്കെ താങ്ങിയും തൂങ്ങിയും അധികാരത്തിന്റെ അപ്പകഷ്ണം കടിച്ച് പറിക്കാൻ നടക്കണവർ ഏട്ടന്റെ കാര്യത്തിൽ ഇടപെടണ്ടെന്ന് ഫാൻസുകാരുടെ പൊങ്കാല; ഇത് അൽപ്പന്റെ പണിയെന്ന് ഇപി ജയരാജനും; മോഹൻലാലിന്റെ അവാർഡിനെ കളിയാക്കിയ പന്ന്യൻ പുലിവാല് പിടിച്ചത് ഇങ്ങനെ
തിരുവനന്തപുരം: നടൻ മോഹൻലാലിനെ വിമർശിച്ച പന്യൻ രവീന്ദ്രനെ സോഷ്യൽ മീഡിയയിൽ ആക്രമിച്ച് ലാൽഫാൻസുകാർ. പന്യന്റെ ഫെയ്‌സബുക്ക് പേജിലാണ് ലാൽ ഫാൻസുകാർ കമ്മന്റുകൾ നിറയ്ക്കുന്നത്. പന്യന്റെ എല്ലാ പോസ്റ്റിനുള്ള കമന്റുകളും മോഹൻലാലിനെ വിമർശിച്ചിതനുള്ള മറുപടികളാണ്. പ്രിയദർശൻ അധ്യക്ഷനായ ദേശീയ ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് മോഹൻലാൽ അർഹനായത്. പുലിമുരുകൻ അടക്കമുള്ള ചിത്രങ്ങളുടെ പേരിലാണ് ഈ പുരസ്‌കാരം. ഇതിനെയാണ് പന്യൻ വിമർശിച്ചത്. മോഹൻലാലിനു ദേശീയ അവാർഡ് കൊടുത്തത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. അവാർഡുകളെ പലപ്പോഴും വ്യഭിചരിപ്പിക്കുന്നത് ഇത്തരം കാര്യങ്ങളാണെന്നും പന്ന്യൻ തുറന്നടിച്ചു. ഇതോടെയാണ് മറുപടിയുമായി ആരാധകർ ഇറങ്ങിയത്. പന്യനെ അല്പനെന്ന് വിളിച്ച് സി.പി.എം നേതാവ് ഇ.പി.ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെയാണ് ചർച്ചകൾ സജീവമായത്. മോഹൻലാൽ മലയാളത്തിന്റെ അഭിമാനവും എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവുമാണ്. അദ്ദേഹത്തിന് ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പന്മാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അ
തിരുവനന്തപുരം: നടൻ മോഹൻലാലിനെ വിമർശിച്ച പന്യൻ രവീന്ദ്രനെ സോഷ്യൽ മീഡിയയിൽ ആക്രമിച്ച് ലാൽഫാൻസുകാർ. പന്യന്റെ ഫെയ്‌സബുക്ക് പേജിലാണ് ലാൽ ഫാൻസുകാർ കമ്മന്റുകൾ നിറയ്ക്കുന്നത്. പന്യന്റെ എല്ലാ പോസ്റ്റിനുള്ള കമന്റുകളും മോഹൻലാലിനെ വിമർശിച്ചിതനുള്ള മറുപടികളാണ്.
പ്രിയദർശൻ അധ്യക്ഷനായ ദേശീയ ജൂറിയുടെ പ്രത്യേക പുരസ്‌കാരത്തിന് മോഹൻലാൽ അർഹനായത്. പുലിമുരുകൻ അടക്കമുള്ള ചിത്രങ്ങളുടെ പേരിലാണ് ഈ പുരസ്‌കാരം. ഇതിനെയാണ് പന്യൻ വിമർശിച്ചത്. മോഹൻലാലിനു ദേശീയ അവാർഡ് കൊടുത്തത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. അവാർഡുകളെ പലപ്പോഴും വ്യഭിചരിപ്പിക്കുന്നത് ഇത്തരം കാര്യങ്ങളാണെന്നും പന്ന്യൻ തുറന്നടിച്ചു.
ഇതോടെയാണ് മറുപടിയുമായി ആരാധകർ ഇറങ്ങിയത്. പന്യനെ അല്പനെന്ന് വിളിച്ച് സി.പി.എം നേതാവ് ഇ.പി.ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റിട്ടതോടെയാണ് ചർച്ചകൾ സജീവമായത്.
മോഹൻലാൽ മലയാളത്തിന്റെ അഭിമാനവും എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവുമാണ്. അദ്ദേഹത്തിന് ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പന്മാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണെന്നും ജയരാജൻ എഴുതി. ഇത് സാംസ്‌കാരിക കേരളം പുച്ഛിച്ച് തള്ളുമെന്നും ജയരാജൻ കുറിച്ചു. ഇതിന് പന്യന്റെ മറുപടി കാളപെറ്റെന്നുകേട്ടാൽ കയറെടുക്കുന്നത് ശീലമാക്കിയ മഹാന്മാരോട് മറുപടി പറയാൻ ഇല്ലെന്നായിരുന്നു.
വിമർശനവും കളിയാക്കലും ഉൾപ്പെടുത്തിയാണ് ഫാൻസുകാരുടെ പ്രതികരണങ്ങളെല്ലാം.
ചങ്കൂറ്റമുണ്ടെങ്കിൽ കയ്യേറ്റ സ്ഥലത്തെ ബിൽഡിങ്ങ് എല്ലാം ഇടിച്ചു നിരത്തി ആ ഭൂമി ഗവൺമെന്റിനെ തിരിച്ചേൽപ്പിക്ക് എന്നിട്ട് ന്യായം പറയ് അല്ലാതെ ലോകോത്തര നടനെന്ന് ഇഡൃയിലെ സംവിധായകരും നടന്മാരും വാനോളം പുകഴ്‌ത്തുന്ന നമ്മുടെ മഹാനടനെ കരിവാരി തേക്കുകയല്ല വേണ്ടതെന്നും ഒരു ആരാധകൻ പറയുന്നു.
തമ്മിൽ തല്ലും പോർ വിളിയും അങ്ങ് AKG സെന്ന്‌ററിലോ പാർട്ടി കമ്മി ആപീസിലോ മതി അല്ലതെ ആരേയെങ്കിലുമൊക്കെ താങ്ങിയും തൂങ്ങിയും അധികാരത്തിന്ന് അപ്പകഷ്ണം കടിച്ച് പറിക്കാൻ നടക്കണവർ ഏട്ടന്ന് കാര്യത്തിൽ ഇടപെടണ്ടെന്നും മറുപടിയുണ്ട്.
രാഷ്ട്രീയത്തിൽ ഇപ്പോഴുള്ള പുല്ലുവിലയുടെ കഴപ്പ് ലാലേട്ടന്റെ അടുത്ത് കാട്ടരുതെന്നും ചോദിക്കാൻ ഒരുപാട് പേരുണ്ടെന്നും അതൊന്നും അണ്ണൻ താങ്ങൂല്ലെന്നും അരാധകൻ കുറിക്കുന്നുണ്ട്. പന്യന്റെ ഫേസ്‌ബുക്കിലെ എല്ലാ പോസ്റ്റുകൾക്കിടയിലുള്ള കമന്റുകൾ ലാൽ ഫാൻസുകാരുടേത് തന്നെയാണ്.