- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഷ്ടമുള്ള നായകനാരെന്ന ചോദ്യത്തിന് കാവ്യയുടെ മറുപടി കുഞ്ചാക്കോ ബോബനെന്ന്; ഉത്തരം കേട്ട ദിലീപ് ഞാൻ നിന്റെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞു; ദീലിപ് പേടിപ്പിച്ചതോടെ കാവ്യ സിനിമയിൽ കാണാൻ ഇഷ്ടം കുഞ്ചാക്കോയെനും നേരിട്ട് കാണാൻ ചേട്ടനെയാണ ഇഷ്ടമെന്നും തിരുത്തി; ചന്ദ്രനുദിക്കുന്ന ദിക്കിലെ രസകരമായ അനുഭവം പങ്ക് വച്ച് ലാൽ ജോസ്
ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് കാവ്യ മാധവൻ. നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ച് വെള്ളിത്തിരയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകർ സ്വീകരിച്ചത്. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിന്റെ സെറ്റിൽ വച്ച് ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യയെ ദിലീപ് പേടിപ്പിച്ച കഥ ലാൽ ജോസ് പങ്ക് വക്കുകയുണ്ടായി അടുത്തിടെ.ഒരു ചാനൽ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ലാൽ ജോസ് രസകരമായ കഥയും പങ്കുവച്ചത്. 'ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. കാവ്യ അന്ന് ഒൻപതാം ക്ലാസിൽ നിന്നു പത്തിലേയ്ക്ക് ജയിച്ചിട്ടേ ഉള്ളൂ. ഞങ്ങളെല്ലാം ഒന്നിച്ച് കൂടിയിരിക്കുന്ന ഇടവേളയുടെ സമയത്ത് ഞാൻ കാവ്യയോട് ചോദിച്ചു ഏറ്റവും ഇഷ്ടമുള്ള നായകനാരാ? ചോദ്യം കേട്ടതും ദിലീപ് തന്റെ പേര് ഇപ്പൊ പറയും എന്ന രീതിയിൽ മുമ്പിൽ ഇരിക്കുകയാണ്. കാവ്യ ഉടനടി പറഞ്ഞു 'കുഞ്ചാക്കോ ബോബൻ'. ആ സമയത്ത് അനിയത്തിപ്രാവ് റിലീസ് ചെയ്ത് ചാക്കോച്ചൻ
ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് കാവ്യ മാധവൻ. നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ച് വെള്ളിത്തിരയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകർ സ്വീകരിച്ചത്. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിന്റെ സെറ്റിൽ വച്ച് ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യയെ ദിലീപ് പേടിപ്പിച്ച കഥ ലാൽ ജോസ് പങ്ക് വക്കുകയുണ്ടായി അടുത്തിടെ.ഒരു ചാനൽ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ലാൽ ജോസ് രസകരമായ കഥയും പങ്കുവച്ചത്.
'ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം. കാവ്യ അന്ന് ഒൻപതാം ക്ലാസിൽ നിന്നു പത്തിലേയ്ക്ക് ജയിച്ചിട്ടേ ഉള്ളൂ. ഞങ്ങളെല്ലാം ഒന്നിച്ച് കൂടിയിരിക്കുന്ന ഇടവേളയുടെ സമയത്ത് ഞാൻ കാവ്യയോട് ചോദിച്ചു ഏറ്റവും ഇഷ്ടമുള്ള നായകനാരാ? ചോദ്യം കേട്ടതും ദിലീപ് തന്റെ പേര് ഇപ്പൊ പറയും എന്ന രീതിയിൽ മുമ്പിൽ ഇരിക്കുകയാണ്.
കാവ്യ ഉടനടി പറഞ്ഞു 'കുഞ്ചാക്കോ ബോബൻ'. ആ സമയത്ത് അനിയത്തിപ്രാവ് റിലീസ് ചെയ്ത് ചാക്കോച്ചൻ കത്തി നിൽക്കുന്ന സമയാണ്. നിറം സിനിമയാണ് അടുത്ത റിലീസ്.കാവ്യയുടെ ഉത്തരം കേട്ട ദിലീപിന്റെ മറുപടി ഇങ്ങനെ, 'ആദ്യത്തെ സിനിമയായതും പോര, ഇവിടെ ഉള്ള ബുദ്ധിമുട്ടുകൾ മൊത്തം ഞാൻ അനുഭവിച്ചുകൊണ്ടും ഇരിക്കുന്നു, എന്നിട്ടും അവനെയാണല്ലേ നിനക്ക് ഇഷ്ടം. ഇനി ഞാൻ നിന്റെ കൂടെ അഭിനയിക്കില്ല, ഇവളെ മാറ്റിയേര്.' ഇങ്ങനെ പറഞ്ഞ് ദിലീപ് എഴുന്നേറ്റുപോയി.
കാവ്യ ഓർത്തു ദിലീപ് ഇതുവളരെ സീരിയസ് ആയി പറയുന്നതാണെന്ന്. അപ്പോൾ കാവ്യ, ദിലീപിനോട് പറഞ്ഞു, 'അങ്ങനെയല്ല സിനിമയിൽ കാണാൻ ഇഷ്ടം കുഞ്ചാക്കോ ബോബനെയാ, പക്ഷേ നേരിട്ട് കാണാൻ ചേട്ടനെയാ ഇഷ്ടം.'എന്ന്.
ദിലീപിന്റെ എക്കാലത്തെയും മികച്ച ജോഡികളിലൊരാളായിരുന്ന കാവ്യയെ
ഒരു ജനപ്രിയ സിനിമയുടെ ക്ലൈമാക്‌സ് പോലെ 2016 നവംബറിലാണ് ദീലിപ് വിവാഹം കഴിക്കുകയായിരുന്നു.ഒരുപാടു കാലത്തെ ഒരുപാടു ഊഹാപോഹങ്ങൾക്കൊടുവിലാണ് ദിലീപും കാവ്യയും ഒന്നിച്ചത്.
1998 ഒക്ടോബർ 20-നാണ് ദിലീപ് മഞ്ജു വാര്യരെ വിവാഹ കഴിക്കുന്നത്. 16 വർഷങ്ങൾക്കു ശേഷം 2014-ൽ ഇരുവരും വിവാഹമോചിതരായി.2009-ൽ നിഷാൽ ചന്ദ്രയെ വിവാഹം കഴിച്ച കാവ്യ മാധവൻ പിന്നീട് 2011-ൽ വിവാഹമോചിതയായിരുന്നു.