കൊച്ചി: അറബിക്കഥയിലെ നായകനാണ് ശ്രീനിവാസൻ. സംവിധായകൻ ലാൽ ജോസും. ഒരു മറവത്തൂർ കനവിൽ തൂടങ്ങിയതാണ് ലാൽ ജോസ്-ശ്രീനിവാസൻ സൗഹൃദം. ഇടവേളയ്ക്ക് ശേഷം വീണ്ടും ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി ലാൽ ജോസ് സിനിമ ചെയ്യുന്നു. ഉണ്ണി ആർ ആണി തിരക്കഥ.

ഒരു ഭയങ്കര കാമുകനെന്നാണ് സിനിമയെടുക്കാനായിരുന്നു ലാൽ ജോസ് ആദ്യ പദ്ധതിയിട്ടത്. ദുൽഖറിനെയാണ് നായകനായി നിശ്ചയിച്ചത്. എന്നാൽ ദുൽഖറിന്റെ തിരക്ക് കാരണം സിനിമ നീണ്ടു. ഇതോടെയാണ് ശ്രീനിവാസനെ നായകനാക്കി സിനിമയെടുക്കാൻ ലാൽ ജോസ് തീരുമാനിച്ചത്. ഒരു ഭയങ്കര കാമുകൻ ജനുവരി പകുതിയോടെ ചിത്രീകരണം ആരംഭിക്കാനിരുന്നതാണ്. എന്നാൽ ദുൽക്കറിന് ഡേറ്റുകൾ നൽകുന്നതിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ പ്രൊജക്ട് മറ്റൊരു സമയത്തേക്ക് മാറ്റി. ജനുവരി 25ന് എന്തായാലും ലാൽ ജോസ് തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും.

ശ്രീനിവാസൻ നായകനാകുന്ന സിനിമ ഒരു ഗ്രാമീണ കുടുംബചിത്രം ആയിരിക്കും. ഷെബിൻ ബെക്കറാണ് ഈ സിനിമയുടെ നിർമ്മാതാവ്. ശ്രീനിവാസന്റെ തിരക്കഥയിലാണ് ലാൽ ജോസ് തന്റെ ആദ്യചിത്രമായ ഒരു മറവത്തൂർ കനവ് സംവിധാനം ചെയ്തത്.