- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളിയുടെ വികസന സ്വപ്നത്തിന് കരുത്ത് പകരാൻ അങ്ങ് കൂടിയേ തീരൂ; പ്രതീക്ഷ അറ്റുപോകാതിരിക്കാൻ താങ്കൾ ഇവിടെ വേണം; ഇ ശ്രീധരനോട് മോഹൻലാൽ മാപ്പ് പറയുന്നത് എന്തിന്?
ഇനി കേരളത്തിൽ വികസന പ്രവർത്തനങ്ങൾക്കില്ലെന്ന മെട്രോമാൻ ഇ ശ്രീധരന്റെ വാക്കുകൾ വേദനിപ്പിച്ചെന്ന് ബ്ലോഗിൽ കുറിച്ച് മോഹൻലാൽ. കേരളത്തിന്റെ വികസന ആവശ്യങ്ങൾ ശ്രീധരനെന്ന വ്യക്തിയെ കേരളത്തിന് വേണം. ശ്രീധരന്റെ വില മലയാളി അറിയുന്നു. അതുകൊണ്ട് മടുത്ത് മടങ്ങരുതെന്ന അഭ്യർത്ഥനയാണ് മോഹൻലാൽ മുന്നോട്ട് വയ്ക്കുന്നത്. തിരുവനന്തപുരത്തേയും കോ
ഇനി കേരളത്തിൽ വികസന പ്രവർത്തനങ്ങൾക്കില്ലെന്ന മെട്രോമാൻ ഇ ശ്രീധരന്റെ വാക്കുകൾ വേദനിപ്പിച്ചെന്ന് ബ്ലോഗിൽ കുറിച്ച് മോഹൻലാൽ. കേരളത്തിന്റെ വികസന ആവശ്യങ്ങൾ ശ്രീധരനെന്ന വ്യക്തിയെ കേരളത്തിന് വേണം. ശ്രീധരന്റെ വില മലയാളി അറിയുന്നു. അതുകൊണ്ട് മടുത്ത് മടങ്ങരുതെന്ന അഭ്യർത്ഥനയാണ് മോഹൻലാൽ മുന്നോട്ട് വയ്ക്കുന്നത്.
തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും ലൈറ്റ് മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ശ്രീധരനെ കൊണ്ട് വേദനയോടെ പലതും പറയിച്ചത്. കൊച്ചി മെട്രോയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലും അരുതാത്തത് പലതുമുണ്ടായി. ഇതിനിടെയിൽ ലൈറ്റ് മെട്രോ ശ്രീധരന്റെ നേതൃത്വത്തിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ ഏൽപ്പിക്കുന്നതിനെ സിപിഐ(എം) പോലും ചോദ്യം ചെയ്തു. ആഗോള ടെൻഡർ വിളിക്കണമെന്ന് വി ശിവൻകുട്ടി എംഎൽഎ ആവശ്യമുന്നിയിച്ചു. ഇതോടെയാണ് മനസ്സ് മടത്ത് ഇനി കേരളത്തിലെ വികസന പദ്ധതികളുമായി സഹകരിക്കില്ലെന്ന് ശ്രീധരൻ പറഞ്ഞത്. ഈ സാഹചര്യത്തിലാണ് മോഹൻലാലിന്റെ ബ്ലോഗ്.
വികസനം ആഗ്രഹിക്കുന്നവരാണ് മലയാളികൾ. അതിന്റെ മുന്നിൽ നിന്ന് ഉറപ്പോടെയും സത്യസന്ധമായും നയിക്കാൻ പ്രിയപ്പെട്ട ശ്രീധരൻ സാർ...... അങ്ങ് വേണം. അങ്ങയുടെ സായാഹ്നങ്ങൾ യവ്വനത്തിന്റെ നട്ടുച്ചയെക്കാൾ സർഗ്ഗാത്മകവും ക്രിയാത്മകവുമാണെന്ന് എന്ന് ഞങ്ങൾ തിരിച്ചറിയുന്നു. വിശ്വസിക്കുന്നു. അലോസരപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഈ നാടിനെ സ്‌നേഹിക്കുന്ന ഒരു മലയാളി എന്ന നിലയിൽ അങ്ങയോട് ക്ഷമ ചോദിക്കുന്നുവെന്നും മോഹൻലാൽ വിശദീകരിക്കുന്നു. ശ്രീധരൻ ഇന്ത്യക്ക് നൽകിയ സംഭാവനകൾ എണ്ണി പറയുന്നതാണ് ലാലിന്റെ ബ്ലോഗ്. ഒരുമിച്ച് പത്മശ്രീ വാങ്ങാനായതും അദ്ദേഹവുമായുള്ള ഓർമ്മകളും പങ്കുവയ്ക്കുന്നുമുണ്ട്.
എന്നും ഗീത ചൊല്ലുന്ന അങ്ങേയ്ക്ക് നിരാശ ഉണ്ടാകില്ലെന്ന് അറിയാം. പക്ഷേ അങ്ങേയ്ക്ക് പോലും മടക്കുന്നു എന്നറിയുമ്പോൾ. അങ്ങയെ പോലും അനാദരിക്കുന്നവർ ഉണ്ടാവുന്നു എന്നറിയുമ്പോൾ ഞാൻ നിരാശപ്പെടുന്നു. എല്ലാ പ്രതീക്ഷകളുമറ്റു പോവുന്നു. അതുകൊണ്ട് അങ്ങ് ഇവിടെയുണ്ടാകണമെന്ന അഭ്യർത്ഥനയുമായാണ് ബ്ലോഗ് അവസാനിക്കുന്നത്.