തിരുവനന്തപുരം: ദേശീയ ഗെയിംസിലെ ഉദ്ഘാടന ചടങ്ങിൽ മോഹൻലാൽ അവതരിപ്പിച്ച ലാലിസം പൊളിഞ്ഞു എന്നത് വസ്തുതയാണ്. മലയാളിയുടെ മഹാനടന് ഏറെ പഴികേൾക്കേണ്ടി വന്നു. ഒടുവിൽ താൻ കൈപ്പറ്റിയ ഒരു കോടി അറുപത് ലക്ഷം രൂപ സർക്കാരിന് ലാൽ തിരിച്ചു നൽകി. തുക വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ചെന്ന് അഭ്യർത്ഥിച്ചിട്ടും ലാൽ വഴങ്ങിയില്ല. ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ലാലിന് രണ്ട് കോടി ഒരു തുകയല്ല. എന്നാൽ അപ്രതീക്ഷിതമായി വലിയൊരു ബാധ്യത എത്തിയാൽ ആരും പെട്ടുപോകും. ഇതു തന്നെയാണോ ലാലിനും സംഭിച്ചത്. ഏതായാലും കഥകൾ അവസാനിക്കുന്നില്ല.

തിരുവനന്തപുരത്ത് വെള്ളായണിയിലെ സ്ഥലം ലാൽ വിറ്റത് എന്തിനാണ്? സാമ്പത്തിക ബാധ്യത തീർക്കാനെന്ന് ചിലർ പറയുന്നു. മറ്റു ചിലർക്ക് കണക്കു കാണിക്കാനുള്ള തട്ടിപ്പാണിത്. സർക്കാരിന് ലാൽ അയച്ചത് പോസ്റ്റ് ഡേറ്റഡ് ചെക്കാണത്രേ. ബാക്കിൽ കാശുമില്ല. അതുകൊണ്ട് വേഗത്തിൽ കാശുണ്ടാക്കാൻ വസ്തു കിട്ടിയ വിലയ്ക്ക വിറ്റതാണെന്ന് മറ്റൊരു കഥ. ചെക്ക് ബൗൺസായാൽ അതിന്റെ പഴി വേറെയത്തും. കാശില്ലാ ചെക്ക് നൽകി സർക്കാരിനെ പറ്റിച്ചെന്നാകും കഥ. ആ പേരു ദോക്ഷം വരുന്നതിന് മുമ്പ് വെള്ളായണിയിലെ വസ്തു വിറ്റ് ബാങ്കിൽ പണം നിക്ഷേപിക്കുകയായിരുന്നു ലാൽ ചെയ്തതെന്നാണ് മറ്റൊരു ഗോസിപ്പ്.

ഇത്തവണ തലസ്ഥാന നഗരത്തെ സ്വന്തം പേരിലുള്ള വസ്തു വിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് ലാൽ വീണ്ടും ഗോസിപ്പുകളിലെത്തുന്നത്. വൻ തുക വിലമതിക്കുന്നതും താരത്തിന് ഏറെ വൈകാരികതയുള്ളതുമായ വെള്ളായണി വണ്ടിത്തടം ഭാഗത്തെ വസ്തു താരം വ്യാഴാഴ്ച വിറ്റതായിട്ടാണ് റിപ്പോർട്ടുകൾ. ഇവിടുത്തെ 1.34 ഏക്കർ ഭൂമി താരം ചിറയിൻകീഴുകാരനായ ഒരു വിദേശമലയാളിക്ക് വിൽപ്പന നടത്തിയതായിട്ടാണ് വിവരം. വ്യാഴാഴ്ച വൈകിട്ട് താരം തന്നെ നേരിട്ടെത്തി റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി മടങ്ങി.

ലാലിന്റെ കരിയറിൽ തന്നെ വൻ ഹിറ്റായി മാറുകയും താരത്തിന് ദേശീയ പുരസ്‌ക്കാരനേട്ടം സമ്മാനിക്കുകയും ചെയ്ത കിരീടത്തിന്റെ ലൊക്കേഷനായ വെള്ളായണിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇത്. ഈ സിനിമ വൻ ഹിറ്റായതിനെ തുടർന്ന് വൈകാരികതയുടെ ഭാഗമായിട്ടാണ് ഈ വസ്തു താരം സ്വന്തമാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. മോഹൻലാലിന് മികച്ച നടനുള്ള പ്രത്യേക പരമാർശത്തിനുള്ള ദേശീയ പുരസ്‌കാരമാണ് കിരീടം സമ്മാനിച്ചത്.

അടുത്തിടെയാണ് താരം തിരുവനന്തപുരത്തെ കിൻഫ്രാപാർക്കിലുള്ള വിസ്മയാമാക്‌സ് സ്റ്റുഡിയോ എറൈസ് ഗ്രൂപ്പിന് വിൽപ്പന നടത്തിയത്. കഴിഞ്ഞ വർഷവും പേരിലുള്ള നഗരമദ്ധ്യത്തിലെ വസ്തുക്കളിലൊന്ന് ലാൽ വിറ്റിരുന്നു. ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സൂപ്പർതാരം വിവാദത്തിൽ കുരുങ്ങിയത്. ഉദ്ഘാടന പരിപാടിയായ ലാലിസവുമായി ബന്ധപ്പെട്ട് 1.63 കോടി രൂപ സർക്കാരിന് ലാൽ തിരിച്ചു നൽകിയിരുന്നു.

ഇത്തരം ഗോസിപ്പുകളോട് എന്നും മൗനമായിരുന്നു ലാലിന്റെ രീതി. വെള്ളായണിയിലെ വസ്തുവിന്റെ കാര്യത്തിലും അതു തന്നെ തുടരും.