റക്കത്തിൽ കാണുന്നതല്ല, നമ്മളെ ഉറങ്ങാൻ സമ്മതിക്കാത്തതാണ് സ്വപ്നം ' എന്നു ഇന്ത്യൻ ജനതയെ പഠിപ്പിച്ച, ലോകത്തിനു മുന്നിൽ നമ്മുടെ അഭിമാനമായ മുൻ ഇന്ത്യൻ രാഷ്ട്രപതി ഡോക്ടർ എ.പി.ജെ അബ്ദുൾകലാമിന്റെ ആകസ്മിക നിര്യാണത്തിൽ ലാൽ കെയെർസ് ബഹ്‌റൈൻ എക്‌സിക്യുട്ടീവ് കമ്മറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

പ്രസിഡന്റ്‌റ് ജഗത് കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എഫ് എം ഫൈസൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. എന്താണ് ജന്മദിനം എന്ന് ചോദിച്ച കുട്ടിയോട് 'നീ കരയുമ്പോൾ നിന്റെ അമ്മ ചിരിച്ച ദിവസം' എന്ന് പറഞ്ഞ മഹത് വ്യക്തി, ഇന്ത്യൻ ശാസ്ത്ര ലോകത്തിന്റെ കുലപതി, പാഠ പുസ്തകങ്ങളിലൂടെയും വായനകളിലൂടെയുമല്ലാതെ പുതിയ തലമുറ നേരിൽ കണ്ട മഹാൻ, യുവാക്കളെ സ്വപ്നം കാണാൻ പഠിപ്പിച്ച, വിനയമാണ് മഹത്വം എന്ന് തെളിയിച്ച മനുഷ്യ സ്‌നേഹി ആയിരുന്നു ഡോക്ടർ എ.പി.ജെ അബ്ദുൾ കലാം എന്നും അദ്ധേഹത്തിന്റെ ബഹ്‌റൈൻ സന്ദർശന വേളയിൽ സംഘാടക സമിതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യം ആയി കരുതുന്നതായും യോഗം അനുസ്മരിച്ചു