- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ ലാൽ കെയർസിന് പുതിയ കമ്മറ്റി; ജഗത് കൃഷ്ണകുമാർ പ്രസിഡന്റ്
ബഹ്റൈൻ ലാൽ കെയർസ് 2017 - 19 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ ഗുദേബിയ ടെസ്റ്റ് ബഡ്‌സ് രെസ്‌റൊരന്റിൽ വച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വച്ചു തിരഞ്ഞെടുത്തു. ജഗത് കൃഷ്ണകുമാർ (പ്രസിഡന്റ്), ഫൈസൽ എഫ് എം (സെക്രെട്ടറി), ഷൈജു കെകെ (ട്രെഷറർ) എന്നിവർ നേതൃത്വം നൽകുന്ന 23 അംഗ എക്‌സിക്യുട്ടിവ് കമ്മിറ്റിയെ ആണ് അടുത്ത രണ്ടു വർഷത്തേക്ക് ബഹ്റൈൻ ലാൽ കേയെര്‌സിനെ മുന്നോട്ടു നയിക്കാൻ എതിരില്ലാതെ തിരഞ്ഞെടുത്തത്. 70 ഓളം അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡിയിൽ അഞ്ച് വർഷത്തോളമായി നിരന്തരം നടത്തി വരുന്ന ജീവകാരുണൃ പ്രവർത്തനങ്ങളേയും സഹായ പദ്ധതികളേയും യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും കൈയടിച്ചു പ്രശംസിച്ചു. പുതുതായി വരുന്ന കമ്മറ്റിയും ഈ പ്രവർത്തനം തുടരണമെന്നുള്ള പ്രമേയം പാസ്സാക്കി. വെറും ഒരു താരാരാധന എന്നതിലുപരി ബഹ്‌റൈനിലെ ഇന്ത്യൻ സാമൂഹൃ സാംസ്‌കാരിക പ്രവർത്തന മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കാൻ കഴിഞ്ഞത് അംഗങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനം കൊണ്ടാണെന്ന് പ്രസിഡന്റ് പറഞ്ഞു. ലാൽ കെയര്‌സിന്റെ പ്രവർത്തനങ്ങളെ എന്നും പ്രോൽസാഹിപ്പിച്ചിട്ട
ബഹ്റൈൻ ലാൽ കെയർസ് 2017 - 19 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ ഗുദേബിയ ടെസ്റ്റ് ബഡ്‌സ് രെസ്‌റൊരന്റിൽ വച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിൽ വച്ചു തിരഞ്ഞെടുത്തു.
ജഗത് കൃഷ്ണകുമാർ (പ്രസിഡന്റ്), ഫൈസൽ എഫ് എം (സെക്രെട്ടറി), ഷൈജു കെകെ (ട്രെഷറർ) എന്നിവർ നേതൃത്വം നൽകുന്ന 23 അംഗ എക്‌സിക്യുട്ടിവ് കമ്മിറ്റിയെ ആണ് അടുത്ത രണ്ടു വർഷത്തേക്ക് ബഹ്റൈൻ ലാൽ കേയെര്‌സിനെ മുന്നോട്ടു നയിക്കാൻ എതിരില്ലാതെ തിരഞ്ഞെടുത്തത്. 70 ഓളം അംഗങ്ങൾ പങ്കെടുത്ത ജനറൽ ബോഡിയിൽ അഞ്ച് വർഷത്തോളമായി നിരന്തരം നടത്തി വരുന്ന ജീവകാരുണൃ പ്രവർത്തനങ്ങളേയും സഹായ പദ്ധതികളേയും യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും കൈയടിച്ചു പ്രശംസിച്ചു. പുതുതായി വരുന്ന കമ്മറ്റിയും ഈ പ്രവർത്തനം തുടരണമെന്നുള്ള പ്രമേയം പാസ്സാക്കി.
വെറും ഒരു താരാരാധന എന്നതിലുപരി ബഹ്‌റൈനിലെ ഇന്ത്യൻ സാമൂഹൃ സാംസ്‌കാരിക പ്രവർത്തന മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കാൻ കഴിഞ്ഞത് അംഗങ്ങളുടെ ആത്മാർത്ഥമായ പ്രവർത്തനം കൊണ്ടാണെന്ന് പ്രസിഡന്റ് പറഞ്ഞു.
ലാൽ കെയര്‌സിന്റെ പ്രവർത്തനങ്ങളെ എന്നും പ്രോൽസാഹിപ്പിച്ചിട്ടുള്ള മാധ്യമ സുഹൃത്തുക്കൾക്കും ബഹ്‌റൈനിൽ നിറഞ്ഞു നിൽക്കുന്ന നല്ലവരായ മുഴുവൻ സാമൂഹ്യ പ്രവർത്തകരോടും നന്ദിയും സ്‌നേഹവും അറിയിക്കുന്നെന്ന് സെക്രട്ടറി പറഞ്ഞു.
മറ്റു കമ്മറ്റി അംഗങ്ങൾ
പ്രജിൽ പ്രസന്നൻ & ടിറ്റോ ഡേവിസ് (വൈ. പ്രസിഡന്റ്)
മനോജ് മണികണ്ടൻ & അരുൺ തൈക്കാട്ടിൽ (ജോ.സെക്രെട്ടറി)
അജി ചാക്കോ (അസ്സി. ട്രെഷറർ)
സുബിൻ സുരേന്ദ്രൻ & രാജു ടി.ടി (മെംബെർഷിപ് )
അജീഷ് മാത്യു & അരുൺ നെയ്യാർ (സ്പോർട്സ്)
നന്ദൻ പി & രാജേഷ് രവീന്ദ്രൻ (ചാരിറ്റി)
മണിക്കുട്ടൻ & വൈശാഖ് പറവത്ത് (ബ്ലഡ് ഡോണേഷൻ)
അനു എബ്രഹാം & സോനു മൈക്കെൾ (മെഡിക്കൽ ക്യാമ്പ്)
കിരീടം ഉണ്ണി, നവീൻ നമ്പ്യാർ & ശ്യാം ദാസ് ഇളവൂർ (പബ്ലിസിറ്റി)
ഗോപേഷ് മേലൂട് & ജസ്റ്റിൻ ഡേവിസ് (ആർട്‌സ് & കൾച്ചറൽ)