ന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ ലാൽ കെയെർസിന്റെ ആഭിമുഖ്യത്തിൽ ഹിദ്ദ്, ദാർ അൽ ഷിഫ മെഡിക്കൽ സെന്ററുമായി സഹകരിച്ചു കൊണ്ട് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബഹ്റൈൻ ലാൽ കെയെർസ് നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഉള്ള നാലാമത് സൗജന്യ മെഡിക്കൽ ക്യാമ്പായിരുന്നു ഇത്.

രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ നടന്ന ഈ ക്യാമ്പിൽ ഏകദേശം 200 ഓളം പേർ പങ്കെടുത്തു. മെഡിക്കൽ ക്യാമ്പിൽ പതിവ് പരിശോധനകൾ കൂടാതെ ദന്തപരിശോധനയും ലഭ്യമായിരുന്നു.ദാർ അൽ ഷിഫ ജനറൽ മാനേജർ അഹമദ് ഷമീർ , മാർക്കറ്റിങ് & ബിസിനസ് ടെവെലപ്പ്‌മെന്റ്‌റ് മാനേജർ മുഹമ്മദ് രജുൽ, ഡോ.സുജെയ്, ഡോ. സ്മിത, ഡോ. പ്രിൻസ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.

ബഹ്റൈൻ ലാൽ കെയെർസ് പ്രസിഡന്റ് ജഗത് കൃഷ്ണ കുമാർ, ട്രെഷറർ ഷൈജു, മറ്റു എക്‌സിക്യുടിവ് അംഗങ്ങൾ ആയ ടിറ്റോ, പ്രജിൽ, അരുൺ തൈക്കാട്ടിൽ, മണിക്കുട്ടൻ, അരുൺ നെയ്യാർ, ഹരികൃഷ്ണൻ, രാജു, അജീഷ്, സോനു, വൈശാഖ്, ഗോപേഷ്, സുബിൻ, നന്ദൻ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.