- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഭയങ്കര കാമുകനുമായി ലാൽ ജോസ് എത്തുന്നു; നായകനാകാൻ ദുൽഖർ
നീനയ്ക്ക് ശേഷം സംവിധായൻ ലാൽ ജോസ് പുതിയ ചിത്രവുമായി എത്തുന്നു. ഫേസ്‌ബുക്കിലൂടെ യാണ് ലാൽ ജോസ് ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടത്. ഒരു ഭയങ്കര കാമുകൻ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനാണ് നായകൻ. ഉണ്ണി ആർ എഴുതിയ ഇതേ പേരിലുള്ള കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഒരു ഭയങ്കര കാമുകൻ. മുല്ല, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, ചാർലി എന്നീ സിനിമകളുടെ നിർമ്മാതാവായ ഷെബിൻ ബക്കർ ഷെബിൻ ബക്കർ ഫിലിംസിന്റെ ബാനറിൽ ഈ സിനിമ നിർമ്മിക്കും. ചാർലിക്ക് പിന്നാലെ ഉണ്ണി ആർ തിരക്കഥയിൽ ദുൽഖർ നായകനാകുന്ന ചിത്രമാണ് ഒരു ഭയങ്കര കാമുകൻ. വിക്രമാദിത്യന് ശേഷം ദുൽഖർ സൽമാനും ലാൽ ജോസും ഒന്നിക്കുന്ന ഒരു ഭയങ്കര കാമുകൻ അടുത്ത വർഷം ചിത്രീകരണം തുടങ്ങും ഇന്ത്യക്ക് അകത്തും പുറത്തുമാണ് ഷൂട്ടിങ്.
നീനയ്ക്ക് ശേഷം സംവിധായൻ ലാൽ ജോസ് പുതിയ ചിത്രവുമായി എത്തുന്നു. ഫേസ്‌ബുക്കിലൂടെ യാണ് ലാൽ ജോസ് ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടത്. ഒരു ഭയങ്കര കാമുകൻ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനാണ് നായകൻ.
ഉണ്ണി ആർ എഴുതിയ ഇതേ പേരിലുള്ള കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഒരു ഭയങ്കര കാമുകൻ. മുല്ല, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും, ചാർലി എന്നീ സിനിമകളുടെ നിർമ്മാതാവായ ഷെബിൻ ബക്കർ ഷെബിൻ ബക്കർ ഫിലിംസിന്റെ ബാനറിൽ ഈ സിനിമ നിർമ്മിക്കും.
ചാർലിക്ക് പിന്നാലെ ഉണ്ണി ആർ തിരക്കഥയിൽ ദുൽഖർ നായകനാകുന്ന ചിത്രമാണ് ഒരു ഭയങ്കര കാമുകൻ. വിക്രമാദിത്യന് ശേഷം ദുൽഖർ സൽമാനും ലാൽ ജോസും ഒന്നിക്കുന്ന ഒരു ഭയങ്കര കാമുകൻ അടുത്ത വർഷം ചിത്രീകരണം തുടങ്ങും ഇന്ത്യക്ക് അകത്തും പുറത്തുമാണ് ഷൂട്ടിങ്.
Next Story