- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇനി ഫ്രീയായിട്ടു തരാന്നു പറഞ്ഞാലും വേണ്ടേ...'; റിലയൻസിന്റെ മോഹന വാഗ്ദാനങ്ങളിൽ മയങ്ങുന്ന ഉപയോക്താക്കൾ അറിയാൻ ഒരു മുൻ റിലയൻസ് വരിക്കാരന്റെ അനുഭവം: മാദ്ധ്യമപ്രവർത്തകനായ ലല്ലുവിനു പറയാനുള്ളത്
ജിയോ ഇറക്കി മാർക്ക് പിടിച്ചെടുക്കാൻ ഒരുങ്ങിയ റിലയൻസിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ചിത്രം വിചിത്രം അവതാരകൻ ലല്ലു ശശിധരൻ രംഗത്ത്. 'ഇനി ഫ്രീയായിട്ടു തരാന്നു പറഞ്ഞാലും വേണ്ടേ...'എന്നാണ് ലല്ലു പറയുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് തനിക്ക് നേരിടേണ്ടി വന്ന അവസ്ഥ പങ്കുവച്ചത്. റിലയൻസ് ഫോർജി ആക്കിയപ്പോൾ വന്ന ബില്ലിനെക്കുറിച്ചാണ് കുറിപ്പിൽ ലല്ലു പറയുന്നത്. എന്തായാലും സമാനമായ അനുഭവം പങ്കുവച്ച് മറ്റുള്ളവരും റിലയൻസിനെതിരെ കമന്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം... 1843 രൂപ ബില്ല്.. അടച്ചതിന്റെ പിറ്റേന്ന് വീണ്ടും നെറ്റ് കട്ടായി .. അടച്ച ബിൽ പരിശോധിച്ചു.. 700 രൂപ വാടക.. ഡാറ്റാ ചാർജ് 900 രൂപ.. അതും മൂന്ന് ജിബിക്ക്... ( അന്വേഷിച്ചപ്പോഴാണ് പരിധി മൂന്ന് ജിബി ആണെന്നറിഞ്ഞത്)അപ്പോ ഒരു ജിബി ഫോർ ജി ക്ക് 300 രൂപ.. ഇതൊന്നും പോരാഞ്ഞ് 200 രൂപ ടാക്‌സും..നേരത്തേ ഫോർജി ആകും മുമ്പ് എങ്ങനെ ഉപയോഗിച്ചാലും ആയിരം രൂപയ്ക്ക് മുകളിൽ ബില്ല് വരില്ലായിരുന്നു.' 2000 രൂപ കൊടുത്ത് ഡോംഗിൾ വാങ്ങി.. പിന്നെ അവമ്മാര്
ജിയോ ഇറക്കി മാർക്ക് പിടിച്ചെടുക്കാൻ ഒരുങ്ങിയ റിലയൻസിനെതിരെ ഏഷ്യാനെറ്റ് ന്യൂസ് ചിത്രം വിചിത്രം അവതാരകൻ ലല്ലു ശശിധരൻ രംഗത്ത്. 'ഇനി ഫ്രീയായിട്ടു തരാന്നു പറഞ്ഞാലും വേണ്ടേ...'എന്നാണ് ലല്ലു പറയുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് തനിക്ക് നേരിടേണ്ടി വന്ന അവസ്ഥ പങ്കുവച്ചത്.
റിലയൻസ് ഫോർജി ആക്കിയപ്പോൾ വന്ന ബില്ലിനെക്കുറിച്ചാണ് കുറിപ്പിൽ ലല്ലു പറയുന്നത്. എന്തായാലും സമാനമായ അനുഭവം പങ്കുവച്ച് മറ്റുള്ളവരും റിലയൻസിനെതിരെ കമന്റുകൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...
1843 രൂപ ബില്ല്.. അടച്ചതിന്റെ പിറ്റേന്ന് വീണ്ടും നെറ്റ് കട്ടായി .. അടച്ച ബിൽ പരിശോധിച്ചു.. 700 രൂപ വാടക.. ഡാറ്റാ ചാർജ് 900 രൂപ.. അതും മൂന്ന് ജിബിക്ക്... ( അന്വേഷിച്ചപ്പോഴാണ് പരിധി മൂന്ന് ജിബി ആണെന്നറിഞ്ഞത്)അപ്പോ ഒരു ജിബി ഫോർ ജി ക്ക് 300 രൂപ.. ഇതൊന്നും പോരാഞ്ഞ് 200 രൂപ ടാക്‌സും..നേരത്തേ ഫോർജി ആകും മുമ്പ് എങ്ങനെ ഉപയോഗിച്ചാലും ആയിരം രൂപയ്ക്ക് മുകളിൽ ബില്ല് വരില്ലായിരുന്നു.' 2000 രൂപ കൊടുത്ത് ഡോംഗിൾ വാങ്ങി.. പിന്നെ അവമ്മാര് പറഞ്ഞ കാശ് കൊടുത്ത് വൈ പോഡാക്കി.. മതി.. മതിയേ.. നാല് കൊല്ലത്തെ സേവനങ്ങൾക്ക് പെരുത്ത് നന്ദി.. നാളെ സറണ്ടർ ചെയ്ത് ഞാൻ രക്ഷെപെടുകയാണ്... ഇനി ഫ്രീയായിട്ട് തരാന്ന് പറഞ്ഞാലും വേണ്ടേ .. റിലയൻസാണ് പോലും..