- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർതാരത്തിന്റെ ടെലിവിഷൻ അരങ്ങേറ്റവും 'ലാലിസം' പോലെയായി; ആറാം തുമ്പുരാന്റെ മഞ്ജുവാര്യർ ഷോയ്ക്ക് പോലും റേറ്റിംഗിൽ ചലനമുണ്ടാക്കാനായില്ല; 'മോഹൻലാൽ' എന്ന അവസാന കച്ചിത്തുരുമ്പും പൊളിഞ്ഞതോടെ അമൃതാ ടിവി വമ്പൻ പ്രതിസന്ധിയിൽ: ജീവനക്കാരെ പിരിച്ചുവിടാൻ മണിക്കൂർ തലവിലയിരുത്തൽ; ഇനി ഫണ്ടില്ലെന്ന് പ്രഖ്യാപിച്ച് അമൃതാനന്ദമയീ മഠവും
കൊല്ലം: അമൃതാനന്ദമയീയോടുള്ള പ്രത്യേക താൽപ്പര്യം കാരണമാണ് മോഹൻലാൽ ടെലിവിഷൻ അവതാരകനായത്. ഇത്തരമൊരു റിസ്‌ക് എടുക്കരുതെന്ന് മോഹൻലാലിനോട് പലരും ഉപദേശിച്ചു. എന്നാൽ മഠത്തിലെ ചിലരുമായുള്ള സൗഹൃദങ്ങളിൽ താരം വീണു. അങ്ങനെ അമൃതാ ടിവിയിൽ 'ലാൽസലാം' എന്ന പരിപാടി പിറന്നു. പക്ഷേ വെറും നിരാശയാണ് ലാലിന് ഈ പരിപാടി സമ്മാനിച്ചത്. മുമ്പ് ലാലിസും ബാൻഡുമായി എത്തിയതിന് സമാനമായ അവസ്ഥ. പ്രൊഫഷണലിസം ഇല്ലാതെ പോയതാണ് പരിപാടി മോശമാകാൻ കാരണം. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ലാലും വിവാദത്തിൽപ്പെട്ടതാണ് പ്രശ്‌നമായതെന്ന് അമൃതാ ടിവിയും പറയുന്നു. ഇതോടെ നടനും ചാനലും രണ്ട് വഴിക്ക് നീങ്ങുകയാണ്. മുപ്പത്തിയഞ്ചാം ആഴ്ചയിലെ ബാർക്ക് റേറ്റിങ് പ്രകാരം പ്രോഗ്രാം ചാനലുകളിൽ 13-ാം സ്ഥാനത്താണ് അമൃത. ദൂരദർശനും ജനംടിവിയും കപ്പയും മാതൃമാണ് അമൃതയ്ക്ക് പിന്നിലുള്ളത്. വാർത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മനോരമയ്ക്കും മാതൃഭൂമിക്കും പോലും അമൃതയേക്കാൾ റേറ്റിംഗുണ്ട്. അതായത് മൊത്തം ചാനലുകളുണ്ട കാര്യത്തിൽ 16-ാം റാങ്കാണിത്. മോഹൻലാലി
കൊല്ലം: അമൃതാനന്ദമയീയോടുള്ള പ്രത്യേക താൽപ്പര്യം കാരണമാണ് മോഹൻലാൽ ടെലിവിഷൻ അവതാരകനായത്. ഇത്തരമൊരു റിസ്‌ക് എടുക്കരുതെന്ന് മോഹൻലാലിനോട് പലരും ഉപദേശിച്ചു. എന്നാൽ മഠത്തിലെ ചിലരുമായുള്ള സൗഹൃദങ്ങളിൽ താരം വീണു. അങ്ങനെ അമൃതാ ടിവിയിൽ 'ലാൽസലാം' എന്ന പരിപാടി പിറന്നു. പക്ഷേ വെറും നിരാശയാണ് ലാലിന് ഈ പരിപാടി സമ്മാനിച്ചത്. മുമ്പ് ലാലിസും ബാൻഡുമായി എത്തിയതിന് സമാനമായ അവസ്ഥ. പ്രൊഫഷണലിസം ഇല്ലാതെ പോയതാണ് പരിപാടി മോശമാകാൻ കാരണം. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ലാലും വിവാദത്തിൽപ്പെട്ടതാണ് പ്രശ്‌നമായതെന്ന് അമൃതാ ടിവിയും പറയുന്നു. ഇതോടെ നടനും ചാനലും രണ്ട് വഴിക്ക് നീങ്ങുകയാണ്.
മുപ്പത്തിയഞ്ചാം ആഴ്ചയിലെ ബാർക്ക് റേറ്റിങ് പ്രകാരം പ്രോഗ്രാം ചാനലുകളിൽ 13-ാം സ്ഥാനത്താണ് അമൃത. ദൂരദർശനും ജനംടിവിയും കപ്പയും മാതൃമാണ് അമൃതയ്ക്ക് പിന്നിലുള്ളത്. വാർത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മനോരമയ്ക്കും മാതൃഭൂമിക്കും പോലും അമൃതയേക്കാൾ റേറ്റിംഗുണ്ട്. അതായത് മൊത്തം ചാനലുകളുണ്ട കാര്യത്തിൽ 16-ാം റാങ്കാണിത്. മോഹൻലാലിന്റെ പരിപാടിക്ക് യാതൊരു ചലനവും ഉണ്ടാക്കാനാവാത്തതിന്റെ തെളിവാണ് ഇത്. ഒരു വർഷം മുമ്പ് 'അമൃതാ ടിവി തിളങ്ങുന്നു' എന്ന ടാഗ് ലൈനിൽ മൂന്ന് പരിപാടികൾ തുടങ്ങിയിരുന്നു. തൊട്ട് പിറകേ ടാം റേറ്റിംഗിൽ വമ്പൻ മുന്നേറ്റം ഉണ്ടായി. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ ചില ചാനലുകൾ ടാമിൽ കൃത്രിമം കാട്ടുന്നുവെന്ന് വ്യക്തമായി.
ഇതോടെ ടാം മാറുകയും ബാർക്ക് വരികയും ചെയ്തു. കഴിഞ്ഞ ആഴ്ച ബാർക്കിൽ അമൃതയുടെ റേറ്റിങ് 43.94 ആണ്. ഏഷ്യാനെറ്റ് ന്യൂസിന് 137.90ഉം മനോരമ ന്യൂസിന് 63.43ഉം പോയിന്റുണ്ട്. ഇവിടെയാണ് കോടികൾ പൊടിച്ച് മോഹൻലാലിനെ പോലും എത്തിച്ചിട്ടും കുതിപ്പ്കാട്ടാൻ അമൃതാ ടിവിക്ക് കഴിയാത്തത് ചർച്ചയാകുന്നത്. ഇതിനിടെയാണ് മഠം നേരിട്ട് ഇടപെട്ട് ചാനലിനെ രക്ഷിക്കാൻ അവസാന ശ്രമവും നടത്തിയത്. അതായിരുന്നു ലാൽസലാം.
മോഹൻലാലിനെ ചാനലിന്റെ മുഖമാക്കി നേട്ടമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഏഷ്യാനെറ്റിൽ മുകേഷിന്റെ ബഡായി ബംഗ്ലാവും സുരേഷ് കോപിയുടെ കോടീശ്വരനുമെല്ലാം വമ്പൻ ഹിറ്റാണ്. അതുകൊണ്ട് തന്നെ ലാൽ ഷോ ജനം ഏറ്റെടുക്കുമെന്നും കരുതി. കോടികൾ ഇതിനായി ചാനലിന് നൽകുകയും ചെയ്തു. എന്നാൽ അമൃതാ ടിവിയിലെ പഴയ പരിപാടിയായ സമാഗമത്തിന്റെ പുതിയ പതിപ്പായി ലാൽ ഷോ മാറി. പുതുമകളൊന്നും ഇല്ലാത്ത മേനിപറച്ചിയാലും മാറി.
ഇതോടൊപ്പം വലിയൊരു മണ്ടത്തരവും ചെയ്തു. ആഴ്ച മുഴുവൻ സംപ്രേഷണം ചെയ്ത് പ്രേക്ഷകരം പിടിച്ചിരുത്തേണ്ടതിന് പകരം വെള്ളി, ശനി ദിവസങ്ങിൽ മാത്രമായി സൂപ്പർതാര പരിപാടി ഒതുക്കി. ഇതോടെ റേറ്റിംഗിലും പരിപാടിക്ക് മുന്നേറാനായില്ല. ഇത് വലിയ പ്രതിസന്ധിയിലേക്കാണ് ചാനലിനെ തള്ളിവിടുന്നത്. നഷ്ടത്തിലാണ് കുറേ നാളായി ചാനലിന്റെ പ്രവർത്തനം. കെടുകാര്യസ്ഥതയാണ് അവിടെ നിറയുന്നത്. അതുകൊണ്ട് തന്നെ ലാൽ ഷോയിലൂടെ എല്ലാം തിരിച്ചു പിടിക്കണമെന്ന നിർദ്ദേശം മഠം നൽകിയിരുന്നു. അതാണ് നടക്കാതെ പോകുന്നത്. ഇതോടെ ഇനി കൂടുതലായി ചാനലിൽ പണം കളയാനില്ലെന്ന് മഠം നിലപാട് എടുത്തു കഴിഞ്ഞു.
ആശ്രമ പ്രതിനിധിയായെത്തിയ മഹാദേവനാണ് എല്ലാത്തിനും മേൽനോട്ടം വഹിക്കുന്നത്. ഇയാളും ജയകേശും തമ്മിലെ അവിശുദ്ധ കൂട്ടുകെട്ടാണ് ചാനലിനെ നശിപ്പിക്കുന്നതെന്നാണ് പൊതുവേയുള്ള അഭിപ്രായം. ഡിഗ്രി സർട്ടിഫിക്കറ്റില്ലാതെ അമൃതാ ടിവിയെ കബളിപ്പിച്ച് പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് പോയ ദീപക്കിനെ സംരക്ഷിക്കും. ചാനലിലെ പണം കട്ടെടുക്കുന്നതും കണ്ടില്ലെന്ന് നടിക്കും. ഇപ്പോൾ മുഴുവൻ ജീവനക്കാരേയും പിരിച്ചു വിടാനാണ് ശ്രമം. അതിനായി ലോകത്തൊരിടത്തുമി്ല്ലാത്ത മണിക്കൂർ തല വിലയിരുത്തൽ നടത്തുകയാണ് അമൃതാ ടിവി. എല്ലാ ജീവനക്കാർക്കും എക്‌സൽ ഷീറ്റ് നൽകിയിട്ടുണ്ട്. ഓരോ മണിക്കൂറിലും ചെയ്യുന്ന ജോലി ഈ എക്‌സൽ ഷീറ്റിൽ രേഖപ്പെടുത്തണം. അതിന് ശേഷം എല്ലാ ദിവസവും അത് തിരിച്ചേൽപ്പിക്കണം. ജീവനക്കാർ പണിയെടുക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാനാണ് ഇതെന്നാണ് ജയകേശ് പറയുന്നത്. ഇതെല്ലാം സ്വന്തം കഴിവ് കേട് മറച്ചുവയ്ക്കാനുള്ള ജയകേശിന്റെ നീക്കമായി ജീവനക്കാർ വിലയിരുത്തുന്നു.
മോഹൻലാലിനോടൊപ്പം പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് താരങ്ങളും സംവിധായകരും അനുഭവങ്ങൾ പങ്കുവെക്കുന്ന പരിപാടിയാണ് ലാൽസലാം. വ്യത്യസ്തമായൊരു ആശയമായിരുന്നുവെങ്കിലും വിരസത ഉളവാക്കുന്ന തരത്തിലാണ് പരിപാടിയുടെ അവതരണം. മോഹൻലാൽ എന്ന അതുല്യ പ്രതിഭയെക്കുറിച്ചുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. അതിനിടയിൽ ഇത്തരത്തിലൊരു പ്രഹസന പരിപാടി വേണമായിരുന്നോയെന്നാണ് ഫാൻസുകാർ പോലും പറയുന്നത്. മോഹൻലാലിനെ വേദിയിലിരുത്തി മറ്റ് താരങ്ങളും സംവിധായകരും താരത്തെക്കുറിച്ച് പുകഴ്‌ത്തി പറയുന്നു. ഇത്തരത്തിൽ മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കണ്ട ആവശ്യമുണ്ടോയെന്നാണ് ആരാധകർ ചോദിക്കുന്നത്. താരമൂല്യത്തിന്റെ കൊടുമുടിയിൽ നിൽക്കുന്നതിനിടയിൽ സഹപ്രവർത്തകരെക്കൊണ്ട് പുകഴ്‌ത്തി പറയിപ്പിക്കുന്ന തരത്തിലുള്ള പരിപാടിയുമായി സഹകരിച്ചത് തന്നെ തെറ്റാണെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. എങ്ങനെയെങ്കിലും പരിപാടി നടത്തിയാൽ മതിയെന്ന ചാനലിന്റെ സമീപനമാണ് ലാലിനെ പേരുദോഷം കേൾപ്പിച്ചതെന്നും ഫാൻസുകാർ പറയുന്നു. ഇതിനിടെയാണ് നടിയെ ആക്രമിച്ച വിവാദത്തിൽ ലാലിനെതിരെ ഉയർന്ന വികാരമാണ് അമൃതാ ടിവിയെ ബാധിച്ചതെന്ന വിശദീകരണം മഠത്തിന് ജയകേശ്. ഇത് ചാനലിലെ മോഹൻലാൽ പ്രേമികളേയും വേദനപ്പിച്ചിട്ടുണ്ട്.
ടെലിവിഷൻ പ്രേക്ഷകരും സിനിമരംഗത്തുള്ളവരുമൊക്കെ ആകാംക്ഷയോടെയാണ് മോഹൻലാലിന്റെ ടിവി അവതാരകനായുള്ള അരങ്ങേറ്റത്തിനു കാത്തിരുന്നത്. ടെലിവിഷൻ രംഗത്തു നേരത്തെയും പുതുമകൾ പരീക്ഷിച്ചിട്ടുള്ള അമൃതടിവിയുടെ ലാൽസലാമിന്റെ ഉള്ളടക്കം എന്താണെന്നറിയാൻ പരക്കെ ആകാംക്ഷയുണ്ടായിരുന്നു. നവമാധ്യമങ്ങളിലും പരിപാടി ചർച്ചയായി. സ്റ്റീഫൻ ദേവസിയുടെ സംഗീതവും പരിപാടിക്ക് മാറ്റുകൂട്ടാനെത്തി. സിനിമാഭിനയ രംഗത്തെ അറിയാത്ത കഥകൾ മോഹൻലാൽ പങ്കുവയ്ക്കുന്നുവെന്നായിരുന്നു ടാഗ് ലൈൻ്. ആദ്യ ലക്കത്തിൽ മോഹൻലാലും മഞ്ജു വാര്യരും ചേർന്ന് ആറാം തമ്പുരാൻ എന്ന സിനിമയിലെ ഒരു സീൻ വീണ്ടും അവതരിപ്പിച്ചത് നവ മാധ്യമങ്ങളിൽ വൈറലായിരുന്നു. പക്ഷേ സംഭവം ടിവിയിലെത്തിയപ്പോൾ പാളി. ഈ എപ്പിസോഡ് പോലും പ്രതീക്ഷിച്ച ചലനം ബാർക്കിലുണ്ടാക്കിയില്ല. റേറ്റിങ് കുറയുന്ന അവസ്ഥയുമുണ്ട്. ഇത് മഠത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വാരനും നേതൃത്വത്തിന്റെ കളികൾ പൊളിക്കാനും ചില ജീവനക്കാർ തീരുമാനിച്ചു. ഇതോടെയാണ് പിരിച്ചുവിടൽ ഭീഷണിയുമായി മണിക്കൂർ തല അവലോകനമെത്തിയത്. അധിക ജീവനക്കാരെ മുഴുവൻ പിരിച്ചുവിടുമെന്നാണ് ഭീഷണി.
എന്നാൽ സാമ്പത്തിക ക്രമക്കേടിന്റെ പുതുസാധ്യത തേടാനാണിതെന്ന ആരോപണം സജീവമാണ്. എല്ലാ പരിപാടികളും ഔട്ട് സോഴ്‌സ് ചെയ്ത് കമ്മീഷൻ പറ്റാനാണ് നീക്കം. ലാൽസലാമിന്റെ പരസ്യത്തിനായി വൻതുക ചെലവഴിച്ചു. കേരളം മുഴുവൻ ഫ്‌ലെക്‌സ് വച്ചു. ഇതെല്ലാം ചില കമ്മീഷൻ മോഹികളുടെ തീരുമാനങ്ങളാണ്. ഇത് ആശ്രമവും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ഇനി കോടികൾ നൽകാനാകില്ലെന്ന് മഠം ചാനലിലെ പ്രമുഖരെ അറിയിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയുമായാണ് അമൃതാ ടിവി പ്രവർത്തനം തുടങ്ങിയത്. മലയാളത്തിലെ ആദ്യ റിയാലിറ്റ് ഷോയായ സൂപ്പർ സ്റ്റാറും സൂപ്പർ ഡാൻസറുമെല്ലാം സൂപ്പർഹിറ്റായി. വിധുബാലയുടെ കഥയില്ലിത് ജീവിതവും ശ്രദ്ധേയമായി. റേറ്റിംഗിൽ രണ്ടാം സ്ഥാനത്ത് പോലും അമൃത എത്തി. അത്തരത്തിലൊരു ചാനലാണ് പൊടുന്നനേ കൂപ്പു കുത്തിയത്.
മോഹൻലാൽ ഷോയോടെ എല്ലാം ശരിയാകുമെന്നായിരുന്നു ജയകേശ് പറഞ്ഞിരുന്നത്. ഇതും പൊളിഞ്ഞതോടെ മഠം കടുത്ത നിരാശയിലുമായി. തിരുത്തലുകൾക്കും ഫണ്ട് ചെലവാക്കാനും ഇനിയില്ലെന്ന നിലപാടിലാണ് മഠം. ഇതോടെ ജീവനക്കാരും പ്രതിസന്ധിയിലാകുന്നു.