മനാമ:ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അകാലത്തിൽ മരണപ്പെട്ട എക്‌സിക്യൂട്ടീവ് അംഗം ലാൽസൺ ന്റെ പേരിൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും.

കൊച്ചി ഞാറക്കൽ സ്വദേശിയായ കാലിന് ഗുരുതരമായ പരിക്ക് പറ്റി കഴിയുന്ന മുൻ പ്രവാസിയായ യുവാവിനും വീട്ട് ജോലിക്ക് പോയി കുടുംബം പോറ്റുന്ന അമ്മയും അടങ്ങിയ നിർദ്ധന കുടുംബത്തിന് ആണ് വീട് നൽകുന്നത്.

രാവിലെ 9:30 മണിക്ക് എറണാകുളം എംപി ഹൈബി ഈഡൻ കല്ലിടീൽ കർമ്മം നിർവ്വഹിക്കും.യൂത്ത് കോൺഗ്രസ്സ് ദേശീയ കോഡിനേറ്റർ ദീപക് ജോയ്,യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി ,ഐ വൈ സി സി സ്ഥാപക ജെനെറൽ സെക്രട്ടറി ബിജു മലയിൽ എന്നിവർ പങ്കെടുക്കു.