- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാൽസൺ മെമോറിയൽ ഭവനം ശിലാസ്ഥാപന കർമ്മം ഹൈബി ഈഡൻ എം പി നിർവ്വഹിച്ചു
മനാമ:ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അകാലത്തിൽ മരണപ്പെട്ട എക്‌സിക്യൂട്ടീവ് അംഗം ലാൽസന്റെ പേരിൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ ശിലാസ്ഥാപനം എറണാകുളം എം പി ഹൈബി ഈഡൻ നിർവ്വഹിച്ചു.
കൊച്ചി ഞാറക്കൽ സ്വദേശി കാലിന് ഗുരുതരമായ പരിക്ക് പറ്റി കഴിയുന്ന മുൻ പ്രവാസിയായ യുവാവിനും വീട്ട് ജോലിക്ക് പോയി കുടുംബം പോറ്റുന്ന അമ്മയും അടങ്ങിയ നിർദ്ധന കുടുംബത്തിന് ആണ് വീട് നൽകുന്നത്.മൂന്ന് മാസം കൊണ്ട് പണി പൂർത്തീകരിക്കുവാനാണ് ശ്രമിക്കുന്നത് എന്ന് ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ഐവൈസിസി സ്ഥാപക സെക്രട്ടറി ബിജു മലയിൽ അറിയിച്ചു.
യൂത്ത് കോൺഗ്രസ്സ് ദേശീയ കോഡിനേറ്റർ ദീപക് ജോയ്,യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി ,ഐ വൈ സി സി സ്ഥാപക ജെനെറൽ സെക്രട്ടറി ബിജു മലയിൽ,മുൻ ഭാരവാഹി ദിലീപ് ബാലകൃഷ്ണൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ ജി ഡോണോ മണ്ഡലം പ്രസിഡന്റ് സാജു മാമ്പിള്ളി,സുരേഷ് കെ റ്റി,നിജീഷ് സി വി, പ്രീതി ഉണ്ണികൃഷ്ണൻ,അബ്രോസ് കോലഞ്ചേരി,വിനു ചീരാശേരി എന്നിവർ പങ്കെടുത്തു.